Latest NewsNewsInternational

ചികിത്സാ പിഴവ്: അഞ്ച് വര്‍ഷമായി മൂത്രമൊഴിക്കാന്‍ കഴിയാതെ വിവിധ രോഗങ്ങൾക്ക് അടിപ്പെട്ട് കിടപ്പിലായി യുവതി

അഞ്ച് വർഷങ്ങൾക്ക് മുന്‍പ്, പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് നേരിട്ടത് കൊടിയ ദുരന്തം. പ്രസവ തീയതിക്ക് അഞ്ച് ദിവസം മുമ്പേ തന്നെ ഡോക്ടര്‍മാര്‍ 26 വയസ്സുള്ള കെന്‍റ് സ്വദേശിയായ റെച്ചലിന് കൃത്രിമമായി വേദന വരാനുളള മരുന്ന് നല്‍കി. ഒരു അടിയന്തരപ്രസവമായിരുന്നു റെച്ചലിന്റേത്. എന്നാല്‍ പ്രസവശേഷം സഹിക്കാന്‍ വയ്യാത്ത അടിവയര്‍ വേദനയായിരുന്നു എല്ലാത്തിന്‍റെയും തുടക്കം. റെച്ചലിന് ബാത്ത്റൂമില്‍ പോകുമ്പോള്‍ തുടര്‍ച്ചയായി രണ്ട് മണിക്കൂര്‍ വരെ കഠിനമായ വേദനയുണ്ടാകാന്‍ തുടങ്ങി.

കൂടാതെ തുടര്‍ച്ചയായി മൂത്രത്തില്‍ അണുബാധയും ഉണ്ടായി. തുടര്‍ന്നുള്ള വിദഗ്ധ പരിശോധനയിൽ ഡോക്ടർമാർ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്. റെച്ചലിന്‍റെ മൂത്രസഞ്ചിയില്‍ രണ്ട് ലിറ്ററിന് മുകളില്‍ മൂത്രം കെട്ടിനില്‍ക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തനിയെ മൂത്രമൊഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് റെച്ചലിന്. വയറ്റിലൂടെ ഇട്ടിരിക്കുന്ന ഒരു ട്യൂബ് വഴിയാണ് മൂത്രം ഒഴിക്കുന്നത്. അപൂര്‍വമായ ഒരു രോഗമാണ് റെച്ചലിന്റേതെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി.

പല തരത്തിലുളള ചികിത്സയുടെ ഭാഗമായി റെച്ചലിന്‍റെ കാലിലെ നാഡിയ്ക്ക് പ്രശ്നം സംഭവിച്ചു. ക്ലെച്ചസിലാണ് ഇപ്പോള്‍ റെച്ചലിന്‍റെ ജീവിതം. കൂടാതെ കിഡ്നി സ്റ്റോണും കൂടി വന്നു. രണ്ട് കുട്ടികളെയും നോക്കുന്നത് ഭര്‍ത്താവാണ്. ഇപ്പോൾ ബ്ലാഡറിൽ നിന്നും കത്തീറ്ററിന്റെ സഹായത്തോടെ മൂത്രം നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒരു ശസ്ത്രക്രിയയ്ക്ക് ശ്രമിക്കുകയാണ് റെച്ചല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button