ഉപഭോക്താക്കള്‍ക്ക് സന്തോഷവും വിപണിയില്‍ പുത്തന്‍ ഉണര്‍വുമേകി ഈ രാജ്യം. റമദാന് ആഘോഷങ്ങളുടെ ഭാഗമായി 12,772 ഉല്പന്നങ്ങള്ക്ക് വില കുറച്ചാണ് ഉപഭോക്താക്കള്‍ക്ക് അധികൃതര്‍ റമദാന്റെ സന്തോഷം പങ്കു വയ്ക്കുന്നത്.
കുവൈറ്റ് വ്യവസായ വാണിജ്യ മന്ത്രാലയമാണ് ഉല്പന്നങ്ങള്ക്ക് വില കുറച്ചത്. വിവിധ തരത്തിലുള്ള ഉല്പന്നങ്ങള്ക്ക് 20 മുതല്‍ 70 ശതമാനം വരെയാണ് വിലക്കുറവ്. ഇതോടെ സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിനാളുകള്‍ക്ക് റമദാന് വിപണിയില്‍ നിന്നും കുറഞ്ഞ വിലയില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങാം.
റമദാന് വിപണി സജീവമായതോടെ കാലാവധി കഴിഞ്ഞതും ഗുണമേന്മയില്ലാത്തതുമായ ഉല്പന്നങ്ങള് വില്‍ക്കുന്നുണ്ടോയെന്ന് പ്രത്യേക പരിശോധനയും നടക്കും. പിടിക്കപ്പെടുന്ന പക്ഷം കഠിനമായ ശിക്ഷകള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments