Latest NewsKeralaNews

സംസ്ഥാനത്തെ പണിമുടക്ക്; പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന പണിമുടക്കില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പണിമുടക്ക് മാസത്തില്‍ ഒരു തവണയില്‍ കൂടുതല്‍ ഉണ്ടാകുന്നത് സംസ്ഥാനത്തിന്റെ വ്യവസായ അന്തരീക്ഷത്തിന് നല്ലതല്ലെന്നും വ്യവസായ സൗഹൃദ, നിക്ഷേപ സൗഹൃദ അന്തരീക്ഷത്തില്‍ നമ്മുടെ സംസ്ഥാനം പിന്നിലാണെന്ന അവസ്ഥ മാറണമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിയം, പാചകവാതക ഉത്പന്നങ്ങളുടെ വിതരണം തുടങ്ങിയ സുപ്രധാന മേഖലകളില്‍ തുടരെത്തുടരെ പണിമുടക്ക് ആഹ്വാനം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പ്രവണത തൊഴിലാളി യൂണിയനുകള്‍ അവസാനിപ്പിക്കണമെന്നും 2017-ല്‍ മാത്രം ഈ മേഖലയില്‍ 15 പണിമുടക്കുകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് മേയ് ഒന്നു മുതല്‍ നിരോധിച്ച നോക്കുകൂലി സമ്പ്രദായം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button