കണ്ണൂര്‍: പിണറായില്‍ കൂട്ടക്കൊല നടത്തിയ കേസിലെ പ്രതി സൗമ്യയ്ക്കുണ്ടായിരുന്നത് അഞ്ച് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളുമെന്ന് വെളിപ്പെടുത്തല്‍. പൊലീസ് പിടിച്ചെടുത്ത ഫോണുകളുടെ കോളുകള്‍ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കേസിന്‌റെ തെളിവെടുപ്പുകള്‍ പുരോഗമിക്കുകയായിരുന്നു. മാതാപിതാക്കളെയും മകളെയും എലിവിഷം കൊടുത്ത് കൊന്ന കേസില്‍ ഏപ്രില്‍ 27നാണ് സൗമ്യ അറസ്റ്റിലാകുന്നത്. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‌റിലായ സൗമ്യയെ തിങ്കളാഴ്ച്ച തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
തനിയെ ആണ് കൃത്യം നടത്തിയതെന്നാണ് സൗമ്യയുടെ വെളിപ്പെടുത്തല്‍. കൃത്യം നടക്കുന്നതിന് മുന്‍പ് സൗമ്യ കാമുകന് അയയ്ച്ച എസ്എംഎസ് സന്ദേശവും കേസില്‍ പ്രധാന തെളിവായി. “അച്ഛനെയും മകളെയും എനിക്ക് നഷ്ടപ്പെടുമെന്ന് പേടിയുണ്ട്. മനസിന് വല്ലാതെ വിഷമം തോന്നുന്നു. എങ്കിലും നിന്‌റെ കൂടെ ജീവിക്കണമെന്ന് ആഗ്രഹമുണ്ട്”. ഇതായിരുന്നു എസ്എംഎസ് സന്ദേശത്തിനറെ ഉള്ളടക്കം. ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാണെന്നും ജാമ്യത്തിലിറങ്ങുന്നില്ലെന്നും സൗമ്യ ചോദ്യം ചെയ്യലിനിടെ പറഞ്ഞുവെന്നാണ് വിവരം.
Post Your Comments