Latest NewsIndia

അമിത ഭക്തി ; മധ്യവയസ്‌ക ചെയ്തത് ഏവരെയും ഞെട്ടിക്കും

ഭോപ്പാല്‍: അമിത ഭക്തി. മധ്യവയസ്‌ക സ്വന്തം നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിന് സമര്‍പ്പിച്ചു. ബുധനാഴ്ച മദ്ധ്യപ്രദേശിലെ തര്‍സാമ ജില്ലയിൽ  ദുര്‍ഗാ ദേവിയുടെ ഭക്തയായ ഗുഡ്ഢി തോമര്‍ (45) എന്ന സ്ത്രീയാണ് നാവ് മുറിച്ചെടുത്ത് ബിജാസെന്‍ മാതാ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്. ശേഷം ബോധം കെട്ട ഇവരെ മറ്റ് വിശ്വാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ക്ഷേത്രത്തിലെത്തിയ ഇവര്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം കത്തിയെടുത്ത് നാവ് മുറിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുഡ്ഢി തോമര്‍ വലിയൊരു ദുര്‍ഗ ഭക്തയാണെന്നു ഭര്‍ത്താവ് രവി തോമര്‍ പറയുന്നു. വിവാഹം നടന്ന അന്ന് മുതല്‍ രാവിലേയും വൈകീട്ടും ദുര്‍ഗാ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. ക്ഷേത്രത്തില്‍ ദര്‍ശനത്തിനാണെന്നും പറഞ്ഞാണ് ബുധനാഴ്ച വീട്ടില്‍ നിന്നും പോയത്. നാവ് മുറിച്ച്‌ ക്ഷേത്രത്തിന് സമര്‍പ്പിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നാവ് മുറിച്ചത് മാറ്റാരുടേയും പ്രേരണ കൊണ്ടല്ലെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ നാവ് തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞോ എന്ന വിവരം ലഭ്യമല്ല.

Also read ; മദ്യഷാപ്പുകള്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിയ്ക്കണം : മുഖ്യമന്ത്രിയോട് വ്യത്യസ്ത അഭ്യര്‍ത്ഥനയുമായി വീട്ടമ്മയുടെ കത്ത് : വിശദാംശങ്ങള്‍ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button