Latest NewsTechnology

കേരളത്തില്‍ അതിവേഗ 4 ജി സേവനം അവതരിപ്പിച്ച് വോഡഫോണ്‍

കൊച്ചി•രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ഫോണ്‍ സേവനദാതാക്കളിലൊന്നായ വോഡഫോണ്‍ വോയ്‌സ് ഓവര്‍ എല്‍ടിഇ അഥവാ വോള്‍ട്ടി സേവനങ്ങള്‍ കേരളത്തില്‍ ആരംഭിച്ചു. വോള്‍ട്ടി സേവനം ലഭ്യമാക്കുന്നതോടെ വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് എച്ച്ഡി ഗുണനിലവാരത്തില്‍ വോയ്‌സ് കോളുകള്‍ സാധ്യമാകുന്നു. വോഡഫോണിന്റെ സൂപ്പര്‍നെറ്റ് 4ജി ഉപയോക്താക്കള്‍ക്ക് അധികം ചാര്‍ജ് ഒന്നും തന്നെ നല്‍കാതെ വോള്‍ട്ടി സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. കോള്‍ ചാര്‍ജ്ജുകള്‍ നിലവിലുള്ള പ്ലാനുകള്‍ പ്രകാരം മാത്രമായിരിക്കും.

സംസ്ഥാനത്തെ പ്രധാന ടെലികോം സേവനദാതാക്കള്‍ എന്ന നിലക്ക് പ്രവര്‍ത്തനം വിപുലീകരിക്കാനും നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്താനും പുതിയ സാങ്കേതികവിദ്യകള്‍ ഏര്‍പ്പെടുത്തുന്നതിനും കാര്യമായ നിക്ഷേപങ്ങളാണ് നടത്തുന്നതെന്ന് വോഡഫോണ്‍ കേരള ബിസിനസ് ഹെഡ് അജിത് ചതുര്‍വേദി പറഞ്ഞു. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതിനും സ്മാര്‍ട്ട്‌ഫോണുകളുടെ സാധ്യത ഉപഭോക്താക്കള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്തുന്നതിനും വോള്‍ട്ടി സംവിധാനം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമീപകാലത്ത് മുംബൈ, ഡെല്‍ഹി-എന്‍സിആര്‍, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, ഹരിയാന, ചെന്നൈ, യുപി ഈസ്റ്റ്, യുപി വെസ്റ്റ്, കര്‍ണാടക, പഞ്ചാബ് എന്നിവിടങ്ങളിലാണ് വോള്‍ട്ടി സേവനങ്ങള്‍ ലഭ്യമാക്കിയത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെമ്പാടും ഘട്ടംഘട്ടമായി വോള്‍ട്ടി സേവനം ലഭ്യമാക്കും.

വോള്‍ട്ടി സംവിധാനം എങ്ങനെ ആസ്വദിക്കാം

1. വോള്‍ട്ടി സംവിധാനമുള്ള മൊബൈല്‍ ഫോണ്‍ ഉള്ളവര്‍ക്ക് വോഡഫോണ്‍ വോള്‍ട്ടി ലഭിക്കും. നിലവില്‍ നിരവധി മൊബൈല്‍ ഫോണുകള്‍ വോള്‍ട്ടി സംവിധാനമുള്ളവയാണ്. ഇത്തരം മോഡലുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുമുണ്ട്. താങ്കളുടെ മൊബൈലില്‍ വോഡഫോണ്‍ വോള്‍ട്ടി ലഭിക്കുമോ എന്നറിയാന്‍ സന്ദര്‍ശിക്കുക www.vodafone.in/volte

2. മൊബൈല്‍ ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുക

3. വോഡഫോണ്‍ 4ജി സിം ആണ് ഫോണിലുള്ളതെന്ന് ഉറപ്പുവരുത്തുക: ഡുവല്‍ സിം ഫോണുള്ളവര്‍ വോഡഫോണ്‍ 4ജി സിം ഒന്നാമത്തെ സ്ലോട്ടില്‍ ആണ് ഇട്ടിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം. കൂടാതെ നെറ്റ്‌വര്‍ക്ക് മോഡ് ‘4G/3G/2G (Auto)’ എന്ന രീതിയില്‍ സെറ്റ് ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button