ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 4ജി കണക്ടിവിറ്റിയിലേക്ക് ചുവടുറപ്പിക്കാൻ ബിഎസ്എൻഎല്ലും എത്തുന്നു. ഈ വർഷം ഡിസംബറോടെയാണ് ബിഎസ്എൻഎൽ 4ജി സേവനം ആരംഭിക്കുക. തുടർന്ന് 2024 ജൂൺ മാസത്തോടെ രാജ്യത്തുടനീളം 4ജി സേവനം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ബിഎസ്എൻഎൽ സിഎംഡി പി.കെ പുർവാർ പങ്കുവെച്ചിട്ടുണ്ട്. നിലവിൽ, പഞ്ചാബിലെ തിരഞ്ഞെടുത്ത ചില മേഖലകളിൽ 4ജി സർവീസ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പഞ്ചാബിലെ 200 ഓളം സ്ഥലങ്ങളിലാണ് ബിഎസ്എൻഎൽ 4ജി എത്തിയിരിക്കുന്നത്.
വരും മാസങ്ങളിൽ രാജ്യത്തെ 15,000 ഇടങ്ങളിലേക്ക് 4ജി സേവനം എത്തിക്കാനാണ് ബിഎസ്എൻഎല്ലിന്റെ തീരുമാനം. പഞ്ചാബിൽ മാത്രം 3,000 ഇടങ്ങളിൽ ഡിസംബറോടെ 4ജി കണക്ടിവിറ്റി എത്തും. 4ജി സ്ഥാപിച്ചു കഴിഞ്ഞാൽ, അടുത്ത ഘട്ടമായി 5ജി അപ്ഗ്രേഡിനുള്ള നീക്കങ്ങൾ ബിഎസ്എൻഎൽ ആരംഭിക്കുന്നതാണ്. 5ജി സേവനം വിന്യസിക്കുന്നതിനായുള്ള സ്പെക്ട്രം ബിഎസ്എൻഎല്ലിന്റെ കൈവശമുണ്ട്. അടുത്തിടെയാണ് പ്രമുഖ ഐടി കമ്പനിയായ ടിസിഎസും, സർക്കാർ സ്ഥാപനമായ ഐടിഐയും ബിഎസ്എൻഎല്ലിന്റെ 4ജി, 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള 19,000 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചത്.
Also Read: യാത്രാ ദുരിതത്തിന് നേരിയ ശമനം! സംസ്ഥാനത്തെ 8 ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു
Post Your Comments