അബുദാബി : ഫോബ്‌സ് മാസിക പുറത്തുവിട്ട ലോകത്തിലെ അതിശക്തരുടെ പട്ടികയില്‍ യുഎഇ പ്രസിഡന്‌റ് ഷെയ്ഖ് ഖലീഫയും. 2018ല്‍ ലോകത്തിലെ ഏറ്റവും ശക്തരുടെ പട്ടികയില്‍ 45ാം സ്ഥാനമാണ് അദ്ദേഹത്തിന്. ആകെ 75 പേരുടെ പട്ടികയാണ് ഫോബ്‌സ് പുറത്തുവിട്ടത്. “7.5 ബില്യണ്‍ മനുഷ്യരാണ് ലോകത്താകമാനമുള്ളത്. അതിലെ ഈ 75 സ്ത്രീ-പുരുഷന്മാര്‍ക്കാണ് ലോകത്തെ മാറ്റി മറിയ്ക്കാന്‍ ശേഷിയുള്ളത്. ഓരോ 100 മില്യണ്‍ ആളുകളില്‍ നിന്നും ശക്തരായ ഒരാള്‍ എന്ന കണക്കിലാണ് ഇവരെ തിരഞ്ഞെടുത്തത്” ,ഫോബ്‌സ് അധികൃതര്‍ അറിയിച്ചു.
ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും ചൈനയുടെ പ്രസിഡന്‌റുമായ ഷീ ചിന്‍പിങ്ങിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനം. റഷ്യന്‍ പ്രസിഡന്‌റ് വ്‌ലാഡിമര്‍ പുടിന്‍ രണ്ടാം സ്ഥാനത്തും അമേരിക്കന്‍ പ്രസിഡന്‌റ് ഡോണാള്‍ഡ് ട്രംപ് മൂന്നാം സ്ഥാനത്തുമാണ്. ഈ വര്‍ഷത്തെ പട്ടികയില്‍ പുതിയതായി 17 പേരുകളാണ് ചേര്‍ത്തിരിക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദും പുതിയ പട്ടികയില്‍ ഇടം പിടിച്ചു. യുഎഇയിലെ അതിശക്തരായ നേതാക്കളിലൊരാളായ ഇദ്ദേഹത്തിന്‌റെ പേര് ഫോര്‍ബ്‌സ് പട്ടികയില്‍ എട്ടാമതാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് 13, ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മെയ് 14, ചൈനീസ് പ്രധാനമന്ത്രി ലീ കെചിയാങ് 15 എന്നി സ്ഥാനങ്ങളിലും പട്ടികയില്‍ ഇടം നേടി.
Post Your Comments