കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെയും ഗുജറാത്ത് മോഡലിനെയും പ്രശംസിച്ച് ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ മെത്രാപോലിത്തയുമായ തോമസ് മാര്‍ അത്തനാസിയോസ്. കേരളം ഭരിക്കുന്നത് മറ്റൊരു പ്രസ്ഥാനമായതിനാല്‍ തന്നെ ഇവിടെ കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും നടപ്പിലാക്കാന്‍ മടിക്കുന്നെന്നും മെത്രാപോലിത്ത അഭിപ്രായപ്പെട്ടു. ഗുജറാത്ത് കേരളത്തിനേക്കാള്‍ 30 ശതമാനം പിന്നിലായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി ഗുജറാത്ത് കേരളത്തേക്കാള്‍ ഏറെ മുന്നിലെത്തിക്കഴിഞ്ഞു. ഗുജറാത്ത് മോഡല്‍ ഇവിടെ കൊണ്ടുവരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
ഗുജറാത്ത് സര്‍ക്കാരിന് സ്‌കൂളുകളില്‍ ഒരു ഗ്രാന്റ് പദ്ധതിയുണ്ട് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കലാണ് അതിനു പിന്നിലെ ലക്ഷ്യം. ഇന്ത്യയില്‍ വേറെ എത്ര സംസ്ഥാനങ്ങളിലിതുണ്ടെന്നും അദ്ദേഹം ചോദിച്ചു. ചെങ്ങന്നൂരിന്റെ വികസനം നോക്കുമ്പോള്‍ ഇവിടത്തെ ട്രാഫിക് പ്രശ്നം വലിയൊരു തലവേദനയാണ്. ഞാന്‍ ഗുജറാത്തില്‍നിന്ന് വരികയാണ്. എനിക്കറിയാം, അഹമ്മദാബാദില്‍ എത്രമാത്രം ഫ്ളൈ ഓവറുകള്‍ പണിഞ്ഞ് അവിടതെ ട്രാഫിക് എത്രമാത്രം ക്രമീകരിച്ചിട്ടുണ്ടെന്ന്. ഇക്കഴിഞ്ഞ 21-ാം തീയതി മുഴുവന്‍ ഗുജറാത്തിലെയും സ്‌കൂളുകളില്‍ സയന്‍സ് ക്ലാസുകള്‍ തുടങ്ങി.
ജൂണ്‍ മാസം 22 മുതല്‍ മറ്റു ക്ലാസുകള്‍ തുടങ്ങും. ഇവിടെ അഞ്ചു മാസം കഴിഞ്ഞാലും ക്ലാസുകള്‍ തുടങ്ങില്ല. റിസള്‍ട്ട് അറിഞ്ഞല്ലോ. ഇനി എത്രനാള്‍ കഴിഞ്ഞാണ് ഇവിടെ ക്ലാസ് തുടങ്ങുന്നത്. ഓരോ ദിവസവും കേന്ദ്രസര്‍ക്കാരിന്റെ ഓരോരോ പുതിയ പദ്ധതികള്‍ നാം കാണാറുണ്ട്. എത്രയോ പാവപ്പെട്ടവര്‍ക്ക് സഹായം കിട്ടിക്കഴിഞ്ഞിരിക്കുന്നു. ആവിധത്തിലൊക്കെ നാം ഏറെ പുറകോട്ടുപോയെന്ന് ഉറക്കെ ഞാന്‍ പറയുന്നു. ഇക്കാര്യങ്ങളൊക്കെ ഇപ്പോഴത്തെ മന്ത്രിയുടെ ഓഫീസില്‍ പോയി അദ്ദേഹത്തോടുതന്നെ ഞാന്‍ നേരിട്ടു പറഞ്ഞിട്ടുണ്ടെന്നും മെത്രാപോലിത്ത പറഞ്ഞു.
Post Your Comments