Latest NewsIndiaNews

ഒളിത്താവളത്തിൽ നിന്നും ഭീകരരെ പിടികൂടി; പിടിയിലായവരിൽ കുട്ടികളെ വെടിവെച്ചു കൊന്നവരും

ശ്രീനഗര്‍: ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും പത്ത് ഭീകരർ പിടിയിൽ. ഏപ്രില്‍ 30 ന് ബരാമുള്ളയില്‍ മൂന്ന് കുട്ടികളെ വെടിവെച്ചുകൊന്ന സംഘത്തില്‍പ്പെട്ട നാല് ഭീകരര്‍ അടക്കമുള്ളവരാണ് പിടിയിലായിരിക്കുന്നത്. ഭീകരര്‍ക്ക് ഒളിത്താവളവും യാത്രാ സൗകര്യവും ഏര്‍പ്പെടുത്തുന്ന ആറുപേരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

Read Also: ഫോര്‍ബ്‌സ് ഇറക്കിയ ലോകത്തെ അതിശക്തരുടെ പട്ടികയില്‍ ഷെയ്ഖ് ഖലീഫയും

കരസേനയും സിആര്‍പിഎഫും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഭീകരരെ അറസ്റ്റുചെയ്തത്. എ.കെ 47 റൈഫിളുകളും ചൈനീസ് പിസ്റ്റളുകളും ഗ്രനേഡുകളും വെടിയുണ്ടകളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കശ്മീരില്‍ നിരപരാധികളെ കൊന്നൊടുക്കിയ സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നും ഭീകരരെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു ലഷ്‌കര്‍ ഒളിത്താവളംകൂടി കണ്ടെത്താന്‍ കഴിഞ്ഞതായും കശ്മീര്‍ റേഞ്ച് ഐ.ജി സ്വയം പ്രകാശ് പാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button