KeralaLatest News

കണ്ണൂർ കൊലപാതകങ്ങൾ ; നടപടിയുമായി ഗവർണർ

തിരുവനന്തപുരം ; കണ്ണൂർ കൊലപാതകങ്ങൾ നടപടിയുമായി ഗവർണർ. സർക്കാരിനോട് റിപ്പോർട്ട് തേടി. എന്ത് നടപടി സ്വീകരിച്ചുവെന്നും, മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നും ഗവർണർ

മാഹിയിൽ സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായിരുന്നു ബാബു കണ്ണിപ്പൊയിൽ  കൊല്ലപ്പെട്ടതിന് പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് കൊല്ലപ്പെട്ടിരുന്നു.  രണ്ടു കേസുകളിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല സംശയമുള്ള ആളുകളെ ചോദ്യം ചെയ്യുന്നത് തുടരുന്നു. പ്രതികൾ മറ്റു ജില്ലകളിലേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ കടന്നെന്ന സംശയത്തിലാണ് പോലീസ്. ഷമേജ് വധക്കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ. അന്വേഷണം നടക്കുന്നതോടൊപ്പം കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Also read ; റിമാന്‍ഡിലായിരുന്ന പ്രതി മരിച്ചു; മരണം ചികിത്സയ്ക്കിടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button