വാഷിങ്ടന്‍: 2018ല്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്ബദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ഐഎംഎഫിന്റെ റിപ്പോർട്ട്. സംഘടനയുടെ ഏഷ്യ, പസഫിക് റീജ്യനല്‍ ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടിലാണ് നിലവിലെ ഇന്ത്യയുടെ വളർച്ചാനിരക്ക് ആയ 7.4% 2019ല്‍ 7.8% ആയി ഉയരുമെന്ന് പറഞ്ഞിരിക്കുന്നത്. നോട്ട് അസാധുവാക്കലിന്റെയും ജിഎസ്ടി നടപ്പാക്കിയതിന്റെയും പരിണിതഫലങ്ങളില്‍നിന്ന് ഇന്ത്യ മുന്നേറുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Read Also: പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്: ഒരു കുടുംബത്തിലെ നാലുപേര്‍ പിടിയില്‍
ആഗോള വളര്‍ച്ചയുടെ 60 ശതമാനവും ഏഷ്യയിൽ നിന്നാണെന്നും ഇതില്‍ ഭൂരിഭാഗവും ഇന്ത്യയില്‍നിന്നും ചൈനയില്നിന്നുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്ത് ഏറ്റവും വേഗം വളര്‍ച്ച പ്രാപിക്കുന്ന മേഖല ഏഷ്യയാണ്. ലോക സമ്ബദ്വ്യവസ്ഥയുടെ പ്രധാനപ്പെട്ട ‘എന്ജിനാ’ണ് ഏഷ്യ. ഇന്ത്യയ്ക്കു പിന്നാലെ ദക്ഷിണേഷ്യയില്‍നിന്നു ബംഗ്ലദേശാണ് വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ. ഈ വര്‍ഷവും അടുത്ത വര്‍ഷവും ബംഗ്ലദേശ് 7% വളര്‍ച്ച നേടുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments