Latest NewsKeralaNews

വ്യാജ ഹർത്താൽ ;ഒരാള്‍ കൂടി പിടിയില്‍; ആറു പേരെ റിമാൻഡ് ചെയ്‌തു

മലപ്പുറം : സോഷ്യൽ മീഡിയയിലൂടെ വ്യാജ ഹർത്താൽ പ്രചാരണം നടത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറു പ്രതികളെ റിമാൻഡ് ചെയ്‌തു. കൊല്ലം സ്വദേശി അമർനാഥ്, നെയ്യാറ്റിൻകര സ്വദേശികളായ ശ്യാം എന്ന സുധീഷ്, അഖിൽ, ഗോകുൽ, എം.ജി.സിറിൽ, പുനലൂർ സ്വദേശി സൗരവ് എന്നിവരെയാണു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 21 വരെ റിമാൻഡ് ചെയ്‌തത്‌. ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികളെ സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമ കേസുമായി ബന്ധപ്പെട്ടു മഞ്ചേരി കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

വ്യാജ ഹര്‍ത്താല്‍; ഒരാള്‍ കൂടി പിടിയില്‍

ഇവരെ കൂടാതെ വ്യാജ ഹര്‍ത്താലിന്‍റെ മറവില്‍ മലപ്പുറം ജില്ലയിലെ താനൂരില്‍ ബേക്കറി കുത്തി തുറന്ന് ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി. താനൂർ സ്വദേശി അൻസാറാണ് പിടിയിലായത്. ഹര്‍ത്താലിന്‍റെ പേരില്‍ താനൂരിലെ കെആര്‍ ബേക്കറിയുടെ ഷട്ടര്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് പൊളിച്ച് അകത്ത് കടന്ന് ബേക്കറി സാധനങ്ങള്‍ കൊള്ളയടിക്കുകയും, മറ്റ് സാധനങ്ങള്‍ നശിപ്പിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

Image result for വ്യാജ ഹർത്താൽ:

മഞ്ചേരി കോടതിയിൽ നിന്നാണു പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. മതസ്പർധ ഉണ്ടാക്കുക, വ്യജ പ്രചരണം, ക്രിമിനൽ ഗുഡാലോചന എന്നീ വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ജസ്റ്റിസ് ഫോർ സിസ്റ്റർ എന്ന വാട്‍സ്ആപ് ഗ്രുപ്പ് വഴി വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചു എന്നാണു കേസ്.

Image result for വ്യാജ ഹർത്താൽ:

കശ്മീരില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ നീതി കിട്ടാന്‍ ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു കൊണ്ട് രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് അക്രമങ്ങളെല്ലാം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button