ബംഗളൂരു: ബംഗളൂരു രാജരാജേശ്വരി മണ്ഡലത്തിൽ നിന്ന് പതിനായിരത്തോളം വ്യാജ തിരിച്ചറിയൽ രേഖകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്ത സംഭവത്തിന് പിന്നിൽ കോൺഗ്രസ്സ് എന്ന് ബിജെപി. മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അടുപ്പക്കാരന്റെ ഫ്ലാറ്റിൽ നിന്നാണ് വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്തത്. ജാലഹളളിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുമ്പോൾ നൽകുന്ന ഒരു ലക്ഷം സ്ലിപ്പുകളും കണ്ടെടുത്തിട്ടുണ്ട്.
കൂടാതെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നോട്ടീസിൽ പൊതിഞ്ഞ നിലയിലും ചിലത് കണ്ടെടുത്തിരുന്നു. ഫ്ലാറ്റിൽ നിന്ന് ഇത് പിടിച്ചെടുത്തതിന്റെ വീഡിയോ മറ്റു പാർട്ടി അനുഭാവികൾ പുറത്തു വിട്ടിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അടുപ്പക്കാരുടെ ഫ്ലാറ്റാണിതെന്നും ദുരൂഹതയുണ്ടെന്നും ബിജെപി ആരോപിച്ചു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു. എന്നാൽ കോൺഗ്രസ് ഇത് നിഷേധിച്ചു.
Post Your Comments