ബംഗളുരു: പ്രധാന മന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാല്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കാന്‍ തയാറാറാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ കുറിച്ച് ബിജെപിയുടെ പരിഹാസമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
ആദ്യം സംസ്ഥാന തെരഞ്ഞെടുപ്പ് ജയിക്കൂവെന്ന് ബി.ജെ.പിയുടെ പരിഹാസം. രാഹുലിനു പ്രധാനമന്ത്രിപദം സ്വപ്നം കാണാന്‍ അവകാശമുള്ളപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ പോലും അദേഹത്തെ നേതാവായി അംഗീകരിക്കുന്നില്ലെന്നായിരുന്നു ബി.ജെ.പി വക്താവ് ഷഹ്നാവാസ് ഹുസൈന്‍ പറഞ്ഞത്.
സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുന്നതിനിടെയാണു രാഹുല്‍ പ്രധാനമന്ത്രിപദം സ്വപ്നം കാണുന്നതെന്നും ബി.ജെ.പി. വക്താവ് വിമര്‍ശിച്ചു.
Post Your Comments