കണ്ണൂര്‍: കണ്ണിപൊയിൽ ബാബു കൊല്ലപ്പെട്ടശേഷം മാഹിക്കടുത്ത് പൂക്കോമിലൂടെ കടന്നുപോയ ഒരു കാറിനെ ചുറ്റിപ്പറ്റി അന്വേഷണം ശക്തമായി. വ്യാജ നമ്പർ പ്ലേറ്റുള്ള ഈ കാര്‍ സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നെങ്കിലും തങ്ങള്‍ മാഹിയിലുള്ള സി.പി.എമ്മുകാരാണെന്നാണു കാറിലുണ്ടായിരുന്നവര്‍ പറഞ്ഞതെന്നാണ് റിപ്പോർട്ട്. വാഹനത്തിനുള്ളിലെ അരിവാള്‍ ചുറ്റിക നക്ഷത്രചിഹ്നഹ്നഹ്‌നം കാണിക്കുകയും ചെയ്തതോടെ സി.പി.എമ്മുകാര്‍ ഇവരെ പോകാന്‍ അനുവദിച്ചുവെന്നാണ് മംഗളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍ ബാബുവിന്റെ കൊലയാളികളാണു കാറിലുണ്ടായിരുന്നതെന്നാണു സി.പി.എം. നേതാക്കള്‍ ഇപ്പോള്‍ സംശയിക്കുന്നത്. കഴിഞ്ഞവര്‍ഷം മേയില്‍ ബാബുവിന്റെ വീടിനു സമീപം അജ്ഞാതരായ ഒരു സംഘം എത്തുകയും പ്രദേശവാസികള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് ബാബു വീട്ടില്‍നിന്നു രക്ഷപ്പെടുകയും ചെയ്തിരുന്നതായും വിവരമുണ്ട്. അതെ സമയം സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായിരുന്നു ഷനേജ് വെട്ടേറ്റു മരിച്ച സംഭവമെന്ന് പോലീസ് പറയുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് രണ്ടു പാര്‍ട്ടികളും മാഹിയിലും കണ്ണൂരിലും ഹര്‍ത്താല്‍ നടത്തുകയും സംഘർഷങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. മാഹിയില്‍ ഏറെക്കാലമായി സംഘര്‍ഷം നില നില്‍ക്കുകയാണ്. ഇതിന്റെ ബാക്കിപത്രമാണ് അക്രമമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. രണ്ടു കൊലപാതകങ്ങളും ഒരിടത്ത് തന്നെ ആയതിനാല്‍ ഇനിയും സംഘര്‍ഷം പടരാതിരിക്കാന്‍ ശക്തമായ കരുതലാണ് പോലീസ് എടുത്തിരിക്കുന്നത്.
Post Your Comments