KeralaLatest NewsNews

മാഹിയിലെ രാഷ്ട്രീയകൊലപാതകം അന്വേഷിക്കാനെത്തിയ ഡിജിപിമാരുടെ കൂടിക്കാഴ്ചയിൽ ഷംസീർ പങ്കെടുത്തത് വിവാദത്തിൽ

കണ്ണൂർ: മാഹിയിലെ രാഷ്ട്രീയകൊലപാതകം അന്വേഷിക്കാനെത്തിയ ഡിജിപിമാരുടെ കൂടിക്കാഴ്ചയിൽ എഎൻ ഷംസീർ എംഎൽഎ പ്രവേശിച്ചതിനെതിരെ ബിജെപി രംഗത്ത്. കേരള ഡിജിപിയും പോണ്ടിച്ചേരി ഡിജിപിയും തമ്മിൽ തലശ്ശേരി ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ സിപിഎം ക്രിമിനലുകളുടെ വക്കീലും,സിപിഎം എംഎൽഎ ഷംസീറും പങ്കെടുത്തതിൽ ദുരൂഹത ഉണ്ടെന്ന് ബിജെപി ആരോപിക്കുന്നു.

കേരള ഡിജിപിയുടെ സഹായത്താൽ പുതുച്ചേരി ഡിജിപിയെ സ്വാധീനിക്കാൻ സിപിഎം ശ്രമിച്ചെന്നാണ് ബിജെപി ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കൊലപാതക കേസുകൾ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ബിജെപി ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഷംസീർ ക്രിമിനൽ അഭിഭാഷകനൊപ്പം ഡിജിപിമാരെ കണ്ടതെന്നും ബിജെപി ആരോപിക്കുന്നു.

ഒരു കേന്ദ്ര ഏജൻസിയെ കൊണ്ട് വിശദമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ എത്തിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാൽ പുതുച്ചേരി പൊലീസിനെതിരെയുള്ള പരാതി പറയാൻ മുൻകൂട്ടി അനുമതി വാങ്ങിയിരുന്നുവെന്നാണ് ഷംസീറിന്റെ നിലപാട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button