![](/wp-content/uploads/2018/05/youtube.png)
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന നൂറ് കണക്കിന് വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്ന വീഡിയോകളാണ് ഇതെന്നാണ് യൂട്യൂബിന്റെ വാദം. പ്രമുഖ വിദ്യാഭ്യാസ ചാനലുകളുടെ വീഡിയോകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
Read Also: വിദ്യാത്ഥിനിയെ അപകടത്തിൽ നിന്ന് രക്ഷിച്ച് ട്രാഫിക് പൊലീസ്; വീഡിയോ വൈറൽ
അക്കാദമിക് വര്‍ക്കുകള്‍ എങ്ങനെ ലളിതമായി എഴുതാം എന്ന് പഠിപ്പിക്കുന്ന സൈറ്റ് EduBirdie യെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു. ലേഖനങ്ങള്‍ തയ്യാറാക്കാനും അസൈമെന്റുകള്‍ ഉണ്ടാക്കാനും സഹായിക്കുന്ന EduBirdie ന്റെ പരസ്യം നല്കിയ വീഡിയോകളാണ് പ്രധാനമായും നീക്കം ചെയ്തത്. 700 ദശലക്ഷം സന്ദര്‍ശകരുള്ള 1,400 വീഡിയോകളില്‍ ഈ സൈറ്റിന്റെ പരസ്യമുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.
Post Your Comments