റിയാദ്: വര്‍ഷങ്ങളായി നിലനിന്ന വിലക്കിന് അവസാനം. ജൂണ്‍ 24 മുതല്‍ സൗദിയില്‍ സ്ത്രീകള്‍ക്കും വാഹനമോടിക്കാന്‍ അനുമതിയായി. ട്രാഫിക്ക് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ബസാമിയാണ് ഇതു സംബന്ധിച്ച് ചൊവ്വാഴ്ച്ച വിജ്ഞാപനമിറക്കിയത്. രാജ്യത്ത് സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുളള സര്‍വ്വ സജ്ജീകരണങ്ങളും നടപ്പിലാക്കിയെന്നും വിജ്ഞാപനത്തില്‍ ബസാമി വ്യക്തമാക്കി. 2017 സെപ്റ്റംബറിലാണ് ഇതു സംബന്ധിച്ച് ഭരണകൂടം പ്രസ്താവനയിറക്കിയത്. 18 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കാം.
സ്ത്രീകള്‍ക്ക് ഡ്രൈവിങ് പഠിക്കുന്നതിനായി പ്രത്യേകം സ്‌കൂളുകളും വിദഗ്ധ പരിശീലനം നേടിയ വനിതാ പരിശീലകരുടെ സംഘവും സജ്ജമായിക്കഴിഞ്ഞെന്നും അധികൃതര്‍ അറിയിച്ചു. പരിശീലകര്‍ വിദേശത്ത് നിന്നും ലൈസന്‍സ് നേടിയവരാണ്. ഇവര്‍ക്ക് സൗദിയിലെ ഡ്രൈവിങ്ങിനുള്ള പ്രത്യേക അനുമതിയ്ക്കുള്ള നടപടികളും പുരോഗമിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാനാണ് സാധ്യത.
Post Your Comments