KeralaLatest NewsNews

നൈട്രജന്‍ ഐസ്ക്രീം നിരോധിച്ചു

തിരുവനന്തപുരം•ദ്രാവക നൈട്രജന്‍ (ലിക്വിഡ് നൈട്രജന്‍) ഉപയോഗിച്ചുള്ള ഐസ്‌ക്രീം ഉല്‍പ്പന്നങ്ങളും പാനീയങ്ങളും സംസ്ഥാനത്ത് നിരോധിച്ചു. ഇവ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അടുത്തിടെ ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിച്ച് അതിശീതീകരണം നടത്തിയ ഐസ്‌ക്രീമുകളും പാനീയങ്ങളും അടുത്ത കാലത്ത് കേരളത്തില്‍ പ്രചാരം നേടിയിരുന്നു. എന്നാല്‍ നൈട്രജന്‍ ചേര്‍ത്തുള്ള ഐസ്‌ക്രീം ആരോഗ്യത്തിന് വലിയ ദോഷം ചെയ്യുന്നു എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വിഷയം പരിശോധിച്ചത്.

liquid nitro icecreamനൈട്രജന്‍ ആരോഗ്യത്തിന് ദോഷകരമാവുന്ന മൂലകമല്ലെന്നും പക്ഷേ ദ്രവീകരിച്ച നൈട്രജന്‍ പൂര്‍ണമായി ബാഷ്പീകരിക്കുന്നതിന് മുന്‍പ് ആഹാരം കഴിച്ചാല്‍ അപകടമുണ്ടായേക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. ഒരു സ്പൂണ്‍ ദ്രവീകൃത നൈട്രജന്‍ അതേപടി വയറ്റിനുള്ളില്‍ ചെന്നാല്‍ ആമാശയം വീര്‍ത്ത് പൊട്ടിത്തെറിക്കാന്‍ വരെ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button