മനാമ: വീട്ടുജോലിക്കാരുടെ വിസയിൽ ബഹ്‌റൈനിൽ എത്തി സെക്‌സ് റാക്കറ്റിൽ അകപ്പെട്ട മലയാളി യുവതികളെ പ്രോസിക്യൂഷനിൽ ഹാജരാക്കി. സെക്സ് റാക്കറ്റിൽനിന്നും രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയും തുടർന്ന് എമിഗ്രേഷൻ ജയിലിൽ കഴിയുകയും ചെയ്യുന്ന ഇവർ തങ്ങളെ ചതിയിൽപെടുത്തിയ രണ്ട് പേരെ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ പ്രതികൾ നാട്ടിലേക്ക് കടന്നതായാണ് സൂചന.
Read Also: കര്‍ണാടക ആര് പിടിക്കും? പുതിയ സര്‍വേ പറയുന്നത് ഇങ്ങനെ
പ്രോസിക്യൂഷൻ ഇവരിൽനിന്ന് വിശദമായ മൊഴികൾ രേഖപ്പെടുത്തുകയും തുടർന്ന് അഞ്ചുപേരുടെ ഫോട്ടോ കാണിച്ചതിൽ നിന്നുമാണ് ഇവർ രണ്ട് പേരെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം സ്വദേശികളായ സുധീർ, സജീർ എന്നിവരാണ് ഇവരെ കൊണ്ടുവന്നതെന്നാണ് സ്ത്രീകൾ മൊഴി നൽകിയത്. പ്രതിമാസം 35000 രൂപ ശമ്പളം വാഗ്‌ദാനം ചെയ്‌ത ശേഷമായിരുന്നു ഇവരെ ബഹ്‌റൈനിൽ കൊണ്ടുവന്നത്. എന്നാൽ വന്ന ദിവസം പാസ്പോർട്ട് വാങ്ങിയശേഷം, സജീറും സുനീറും ഒരു അപ്പാർട്ട്മെന്റിലേക്കാണ് യുവതികളെ കൊണ്ടുപോയത്. തുടർന്ന് പീഡിപ്പിക്കുകയും മർദ്ദിച്ച് അവശരാക്കുകയും ചെയ്‌തു. തുടർന്ന് കർശനമായ കാവലോടെ അപ്പാർട്ട്മെന്റിലേക്ക് പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് പീഡിപ്പിച്ചു. അപ്പാർട്ട്മെന്റിന് പുറത്ത് കൊണ്ടുപോയും ആളുകൾക്ക് കൈമാറി.
നാട്ടിൽ പോകണം എന്ന് ആവശ്യപ്പെട്ടപ്പോൾ വിസ അടിക്കാൻ ചെലവായ രണ്ടുലക്ഷം രൂപ തരാതെ പോകാൻ കഴിയില്ലെന്നുമായിരുന്നു മറുപടി. കഴിഞ്ഞ ഏപ്രിൽ 11 നാണ് യുവതികൾ സംഘത്തിെൻറ കണ്ണ് വെട്ടിച്ച് രക്ഷപെട്ടത്. അന്ന് രാത്രി പോലീസ് സ്റ്റേഷനിൽ കഴിയുകയും പിന്നീട് ഇവർ എമിഗ്രേഷൻ ജയിലിൽ എത്തപ്പെടുകയുമായിരുന്നു.
Post Your Comments