കുവൈറ്റ് സിറ്റി: രാത്രിയിൽ ഒറ്റപ്പെട്ടുപോയാലോ, വഴിതെറ്റി പോയാലോ ഇനി പേടിക്കേണ്ട സഹായത്തിനായി കുവൈറ്റ് പോലീസിന്റെ മൊബൈല്‍ ആപ്പിൽ ഒരു ക്ലിക്ക് ചെയ്‌താൽ മതിയാകും. പോലീസ് സേവനം നിങ്ങളെ തേടിയെത്തും. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് പുതിയ സഹായ സംവിധാനം ആരംഭിച്ചത്.
also read:3108 വിദേശികളെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ്
ഏതെങ്കിലും സാഹചര്യത്തിൽ പോലീസ് സേവനം വേണ്ടി വന്നാൽ ഫോണ്‍ ചെയ്ത് അഭ്യര്‍ത്ഥന നടത്തേണ്ട ആവശ്യമില്ല, മറിച്ച് ഈ അപ്ലിക്കേഷനിലെ ‘ഹെല്‍പ് മീ’ എന്ന ബട്ടണില്‍ ഒന്നമര്‍ത്തിയാല്‍ മതിയാകും. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലായെങ്കിലും ജി.പിഎസ് സംവിധാനം ഫോണില്‍ ഉണ്ടായാല്‍ മതിയാകും.ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്ത്, തങ്ങളുടെ ഫോണ്‍ നമ്ബര്‍, സിവില്‍ ഐഡി, ബന്ധുക്കളുടെയോ/അടുത്ത സുഹൃത്തുക്കളുടെയോ ഫോണ്‍ നമ്ബര്‍, ഇമെയില്‍ എന്നിവ മന്ത്രാലയത്തിന് ആപ് വഴി രജിസ്റ്റര്‍ ചെയ്യണം.
ഇതിലൂടെ രാജ്യത്തെ കുറ്റകൃത്യങ്ങളെ ഒരു പരിധിവരെ തടയാനാകുമെന്നാണ് അധികൃതർ കരുതുന്നത്.
Post Your Comments