Latest NewsKeralaNews

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം; ക്രമസമാധാനനില തകര്‍ന്നെന്ന് കുമ്മനം

ചെങ്ങന്നൂര്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനും ഒരു സിപിഎം പ്രവര്‍ത്തകനും വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂരില്‍ നിരന്തരമുണ്ടാകുന്ന സംഘര്‍ഷങ്ങളുടെ ഭാഗമാണ് തിങ്കളാഴ്ചയുണ്ടായ കൊലപാതകങ്ങളെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഈ സംഭവങ്ങള്‍ ചര്‍ച്ചാ വിഷയമാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്നും കൊലപാതകങ്ങളെ ബിജെപി അംഗീകരിക്കുന്നില്ലെന്നും സംസ്ഥാനത്തുണ്ടാകുന്ന അക്രമ സംഭവങ്ങള്‍ സര്‍ക്കാരിന്റെ കഴിവുകേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രിയാണ് മാഹിയില്‍ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.

സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെയാണ് ആദ്യം വെട്ടിക്കൊന്നത്. ബാബു മരണപ്പെട്ട് ഒരു മണിക്കൂര്‍ കഴിയും മുമ്പ് ഒരു ആര്‍എസ്എസ് പ്രവര്‍ത്തനായ ഷമേജ് കൊല്ലപ്പെട്ടു. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാഹി നഗരസഭ മുന്‍ കൗണ്‍സിലറാണ് ബാബു. രാത്രി ഒന്‍പതേമുക്കാലോടെ പള്ളൂരില്‍ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു വെട്ടേറ്റത്. തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. തലയ്ക്കും കഴുത്തിനും വയറിനുമാണു ബാബുവിനു വെട്ടേറ്റത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button