
കൊല്‍ക്കത്ത: ആസിഡ് ആക്രമണം യുവതികൾക്ക് പൊള്ളലേറ്റു. കൊല്‍ക്കത്ത നഗരത്തിന്റെ തെക്ക് ഭാഗത്തെ പണ്ഡിത്യ റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന ടാക്‌സി കാറില്‍ നിന്നുമുണ്ടായ ആസിഡ് ആക്രമണത്തിൽ റോഡിനരികിലൂടെ നടക്കുകയായിരുന്ന അഞ്ച് യുവതികളടക്കം ആറ് പേര്‍ക്കാണ് പൊള്ളലേറ്റത്. ഇതുകണ്ട നാട്ടുകാർ കാർ പിന്തുടര്‍ന്നെങ്കിലും വണ്ടിയുപേക്ഷിച്ച് ഡ്രൈവറടക്കമുള്ള സംഘം രക്ഷപ്പെട്ടിരുന്നു.
വിവരമറിഞ്ഞെത്തിയ പോലീസ് ടാക്‌സി കസ്റ്റഡിയില്‍ എടുത്ത് പരിശോധന നടത്തി. അതേസമയം ബീന്ദ്ര സരോവര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ പോലീസ് ഉടന്‍ പിടികൂടുമെന്നും ഡിസിപി മീറജ് ഖാലിദ് അറിയിച്ചു.
also read ;കത്തിക്കരിഞ്ഞ മൃതദ്ദേഹം : കൊല്ലപ്പെട്ടത് ആരാണെന്ന് പൊലീസിന് വ്യക്തമായ സൂചന
Post Your Comments