തിരുവനന്തപുരം: ഒരു മാസം പിന്നിട്ടിട്ടും ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് ഒന്നുമാകാത്ത സാഹചര്യത്തില്‍ പൊലീസിനെ വിമര്‍ശിച്ച് വനിതാ കമ്മീഷന്‍. ജെസ്നയുടെ തിരോധാനകേസില്‍ പൊലീസിനെ കുറ്റപ്പെടുത്തി വനിതാകമ്മീഷന്‍. കോട്ടയം മുക്കൂട്ട്തറ സ്വദേശി ജെസ്നയുടെ തിരോധാനത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് വനിതാ കമ്മീഷന്‍ ചെയ്തത്. അന്വേഷണത്തില്‍ പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു.
അടുത്തകാലത്തായി പൊലീസിനെതിരെ ഇത്തരം ചില വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ ജോസഫൈന്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളിലും മറ്റും പൊലീസ് മൃദുസമീപനം സ്വീകരിക്കരുതെന്നും അഭിപ്രായപ്പെട്ടു. അതേസമയയം ജെസ്‌നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും, നാട്ടുകാരും നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗങ്ങളും റാലികളും സംഘടിപ്പിച്ചു. ജസ്റ്റിസ് ഫോര്‍ ജെസ്ന എന്നു പേരില്‍ ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. 51 അംഗങ്ങളാണ് ആക്ഷന്‍കൗണ്‍സിലില്‍ അംഗങ്ങളായുള്ളത്.
പൊലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ മാര്‍ച്ച് 22ാം തീയതിയാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജയിംസിനെ കാണാതായത്. പരീക്ഷയ്ക്ക് പഠിക്കുന്നതിനായി പിതാവ് ജയിംസിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
വീട്ടില്‍ നിന്നിറങ്ങിയ ജസ്ന മുക്കൂട്ടുതറയില്‍ ഓട്ടോയില്‍ വന്നിറങ്ങി. പിന്നീട് സ്വകാര്യ ബസില്‍ എരുമേലിയിലെത്തി മറ്റൊരു ബസില്‍ മുണ്ടക്കയത്തേക്ക് യാത്ര തിരിച്ചു. ഒന്നരമാസം പിന്നിട്ടിട്ടും അന്വേഷണം ഇവിടെ നിന്ന് ഒരടി മുന്നോട്ട് നീങ്ങിയില്ല. തീയതി ജസ്നയെ കാണാതായി രണ്ടാഴ്ച കഴിഞ്ഞാണ് പൊലീസ് അന്വേഷണം പോലും ആരംഭിച്ചതെന്നാണ് ആരോപണം.
Post Your Comments