Latest NewsIndiaNews

അവശേഷിക്കുന്ന കോട്ട തകരാതിരിക്കാനുള്ള വിഫല ശ്രമം, സോണിയ ഗാന്ധിയുടെ റാലിയെ പരിഹസിച്ച് ബിജെപി

കർണാടക: അവശേഷിക്കുന്ന കോട്ട തകരാതിരി ക്കാനുള്ള അവസാന ശ്രമത്തിലാണ് കോൺഗ്രസ്. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം സോണിയാ ഗാന്ധി ഇന്ന് പ്രചാരണ പരിപാടിയിൽ പങ്കുചേരും. ബീജാ പ്പൂരിൽ നടക്കുന്ന കോൺഗ്രസ് പ്രചരണ റാലിയെ സോണിയ ഗാന്ധി അഭിസംബോധന ചെയ്യും. അതേസമയം തുമ്ഖൂർ ജില്ലയിൽ കോൺഗ്രസ് പ്രചാര ണത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കും.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മൂന്ന് റാലികളിൽ അഭിസംബോധന ചെയ്യും. വിജയ്പുരിൽ നിന്നാണ് റാലി തുടങ്ങുക. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മാഗ്ലൂരിൽ റോഡ് ഷോയിൽ പങ്കെടുക്കും.

also read:കർണാടക തിരഞ്ഞെടുപ്പ് : ഒൻപതിനു തിരികെയെത്താൻ മഅദനിക്ക് നിർദ്ദേശം

തിങ്കളാഴ്ച കർണാടകയിലെ ബിജെപി യുവമോർച്ച പ്രവർത്തകരെ നരേന്ദ്ര മോഡി (നമോ) വഴി അഭിസംബോധന ചെയ്‌തിരുന്നു. പ്രതിപക്ഷം ആയുധ മാക്കി ഉയർത്തിക്കാട്ടുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ തകരാർ, 12 അക്ക തിരിച്ചറിയൽ സംവിധാനം, ആധാർ എന്നിവയെ കുറിച്ചും മോദി പ്രതികരിച്ചു. എൻഡിഎയുടെ സാമ്പത്തിക നയങ്ങൾക്കെതിരെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ആഞ്ഞടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button