Latest NewsIndiaNews

കർണാടക തിരഞ്ഞെടുപ്പ് : ഒൻപതിനു തിരികെയെത്താൻ മഅദനിക്ക് നിർദ്ദേശം

കൊല്ലം : കർണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ഒൻപതിനു ബെംഗളൂരുവിലേക്കു തിരികെയെത്തണമെന്ന് നിർദ്ദേശം . ബെംഗളൂരു പൊലീസിന്റെ ആവശ്യത്തെ തുടർന്നാണു നേരത്തെ മടങ്ങിപ്പോകുന്നതെന്നു പിഡിപി വർക്കിങ് ചെയർമാൻ പൂന്തുറ സിറാജ് അറിയിച്ചു.

അർബുദബാധിതയായി ചികിത്സയിൽ കഴിയുന്ന മാതാവിനെ കാണാൻ ഈ മാസം 11 വരെയാണു ബെംഗളൂരു എൻഐഎ കോടതി മഅദനിക്ക് സമയം അനുവദിച്ചത്. എന്നാൽ, പൊലീസ് നിർദ്ദേശിച്ചതിനാൽ നേരത്തെ മടങ്ങുകയാണ്. ഒൻപതിന് ഉച്ചയ്ക്കു രണ്ടു മണിക്ക് അൻവാർശ്ശേരിയിൽ നടക്കുന്ന പ്രത്യേക പ്രാർഥനകൾക്കു ശേഷം റോഡ് മാർഗം നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. രാത്രി 10.50നുള്ള എയർ ഏഷ്യ വിമാനത്തിലാണു ഇദ്ദേഹത്തിന്റെ മടക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button