Latest NewsKeralaNews

എരുമേലിയില്‍ നിന്നും കാണാതായ ജസ്‌ന തിരുവല്ലയിലെ കല്ല്യാണവീട്ടില്‍! വൈറലാകുന്ന ചിത്രം സത്യമോ ?

പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) മാര്‍ച്ച് 22ന് രാവിലെ 9.30 മുതല്‍ കാണാതായതാണ്.

അച്ഛന്റെയും കൂടപ്പിറപ്പുകളുടെയും ഉള്ളിലെ കനലായി ജെസ്ന ഇതെങ്ങോട്ടു മാഞ്ഞുപോയിരിക്കുകയാണ്? സമൂഹമാധ്യമത്തിലൂടെയും ജെസ്നയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാണ്.

ഈ സന്ദര്‍ഭത്തിലാണ് ജസ്‌നയുടേത് എന്ന് കരുതപ്പെടുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ചിത്രം സത്യമാണോ അല്ലയോ എന്നുപോലും അറിയാതെ ഒട്ടനവധി ആളുകള്‍ ഇതിനോടകം തന്നെ ചിത്രം ഷെയര്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍ ചിത്രം എത്രമാത്രം സത്യമാണോ എന്നതിന് യാതൊരു വ്യക്തതയുമില്ല.

മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌ന തന്നെ ആണോ ഇതെന്ന് ബലമായ സംശയം. ഇന്നലെ തിരുവല്ലയില്‍ ഒരു വിവാഹ ചടങ്ങില്‍ കണ്ട ചിലര്‍ സംശയ ദൃഷ്ടിയില്‍ നോക്കുന്നത് കണ്ട് അവിടെ നിന്നും രക്ഷപെട്ടു.. കൂടെ ഉള്ള ഈ ചെറുപ്പക്കാരന്‍ ആര് ? തുടങ്ങിയ തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button