ന്യൂഡല്‍ഹി : തങ്ങളോട് കൂറുപുലര്‍ത്തുന്നവരെ ഒപ്പം നിര്‍ത്തി ഭീകരസംഘടന വിപുലീകരിക്കാനുള്ള ശ്രമത്തില്‍ ഐഎസ്ഐസ് എന്ന് റിപ്പോര്‍ട്ട്. യുവാക്കളെ അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കി ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളിലാണ് ഐഎസ്. മുഹമ്മദ് ഷാ എന്ന 23കാരനായ അഫ്ഗാന് യുവാവിന്റെ വിവാഹം നടത്തി നല്കാന് മുന്‍കൈ എടുത്തത് ഐഎസുകാരാണ്. പ്രണയിച്ച യുവതിയ്ക്ക് വിവാഹസമയത്ത് നല്‍കാനുള്ള പണം കയ്യിലില്ലാതെ വന്നതോടെയാണ് മുഹമ്മദ് ഷാ ഐഎസ്ഐഎസിന്റെ സഹായം തേടിയത്.
താമസം കൂടാതെ യുവതിയുടെ വീട്ടിലേക്ക് ഇരച്ചെത്തിയ തീവ്രവാദികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് വന്ന് യുവാവുമായുള്ള വിവാഹം നടത്തിക്കൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മകന് വിവാഹിതനായതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അതിനായി തീവ്രവാദികളുടെ സഹായം തേടിയത് ശരിയായില്ലെന്നും മുഹമ്മദ് ഷായുടെ പിതാവ് പറയുന്നു. ഇനി തനിക്ക് ഇങ്ങനൊരു മകനില്ലെന്നും മുഹമ്മദ് ഷാ കൂട്ടിച്ചേര്‍ത്തു.
ഐഎസിനെതിരെയുള്ള ചെറുത്ത് നില്പ് കൂടി വരുന്ന പശ്ചാത്തലത്തില്‍ ആണ് ഇത്തരത്തിലുള്ള നടപടികളിലൂടെ യുവാക്കളെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ഐ എസ് ചെയ്യുന്നതെന്നാണ് കണക്ക് കൂട്ടുന്നത്. എന്നാല്‍ ഐഎസ് വീണ്ടും ശക്തി പ്രാപിക്കുന്നതിലുള്ള ആശങ്ക മറച്ച് വക്കുന്നില്ല ഇവിടുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍. മറ്റ് മേഖലകളില്‍ ശക്തമായ തിരിച്ചടി നേരിട്ടതോടെയാണ് അഫ്ഗാന് ഗ്രാമങ്ങളിലേക്ക് ഐഎസ് തിരികെയെത്തുന്നത്. ജോസ്വാന്‍ പോലുള്ള യുവാക്കളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ഐഎസിന് സാധിക്കുന്നുണ്ട് എന്നത് മേഖലയില്‍ ആശങ്ക വളര്‍ത്തുന്നതാണ്.
ജോസ്വാന്‍ മേഖലയിലെ പല സ്കൂളുകളും ഇവര്‍ അടച്ചുപൂട്ടിച്ചു. ശത്രുക്കളുടെ തലവെട്ടിമാറ്റി. ചെറിയ കുട്ടികളുള്‍പ്പെടെയുള്ള സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കുകയും ചെയ്യുന്നുണ്ട്. ഇതോടെ പലരും സ്വന്തം സ്ഥലം ഉപേക്ഷിച്ച് മറ്റേതെങ്കിലും സ്ഥലത്തേക്ക് രക്ഷപ്പെടാന്‍ ഒരുങ്ങുകയാണ്.
Post Your Comments