Latest NewsNewsGulf

ദുബായിൽ 32,000 തൊഴിലാളികൾക്ക് സൗജന്യമായി സുഹൂർ ഭക്ഷണം

ദുബായ്: 32,000 തൊഴിലാളികൾക്ക് സൗജന്യമായി സുഹൂർ ഭക്ഷണം നൽകാനൊരുങ്ങി ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി യൂത്ത് കൗൺസിൽ. കഴിഞ്ഞ വർഷമാണ് കൗൺസിൽ റംസാൻ കാലത്ത് സുഹൂർ ഭക്ഷണം വിതരണം ചെയ്‌ത്‌ തുടങ്ങിയത്. കഴിഞ്ഞ വർഷം 53,000 ഭക്ഷണപ്പൊതികൾ കൗൺസിൽ വിതരണം ചെയ്‌തിരുന്നു. ഇത്തവണ ദുബായിലും ഉം അൽ ഖുവൈനിലുമാണ് ഭക്ഷണം നൽകുക.

also read:ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഷോയ്ക്ക് തുടക്കമിട്ട് ദുബായ്

കഴിഞ്ഞ വർഷം 700 വോളണ്ടിയര്‍മാരായിരുന്നു ഭക്ഷണം വിതരണം ചെയ്യാനുണ്ടായിരുന്നത്. ഇത്തവണ ഇത് 1000പേരായി ഉയർന്നു. എല്ലാ ദിവസവും രാത്രി ഭക്ഷണം വിതരണം ചെയ്യും. എട്ട് പള്ളികളിലായാണ് ഭക്ഷണം വിതരണം ചെയ്യുക.

ഭക്ഷണം വിതരണം ചെയ്യുന്ന പള്ളികൾ

1. അൽ കോസ് പള്ളി, ജാഫിലിയ
2. കോർത്തൊബ പള്ളി, സത്വ
3. അബ്ദ് അൽ റഹിം കതിത് പള്ളി,
4. യാക്കോബ് പള്ളി , റാസൽ ഖോർ
5.അഖ്‌ഈൽ അബ്ബാസ് പള്ളി, വേർസൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button