ദുബായ് : ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഷോയ്ക്ക് തുടക്കമിട്ട് ദുബായ്. എമിറേറ്റ് ഗ്രൂപ്പ് ദുബായ് സിവില്‍ എവിയേഷന്‍ അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍മക്തും പതിനെട്ടാമത് എയര്‍പോര്‍ട്ട് ഷോയുടെ ഉദ്ഘാടനം നിര്‍വ്വഹിയ്ക്കും. മെയ് ഏഴിന് ദുബായ് എയര്‍പോര്‍ട്ടിലുള്ള രാജ്യാന്തര കണ്വെന്ഷന് സെന്ററിലാണ് ഉദ്ഘാടനം.
എയര്‍പോര്‍ട്ട് ഷോ നടക്കുന്ന ദുബായ് രാജ്യാന്തര കണ്വെന്ഷന് സെന്ററില്‍ 15,000 ചുറ്റളവിലുള്ള മൂന്ന് വലിയ ഹാളുകളിലായാണ് എയര്‍പോര്‍ട്ട് ഷോ സംഘടിപ്പിക്കുന്നത്.
60 രാജ്യങ്ങളില്‍ നിന്നായി 350 ഓളം എക്സിബിറ്റേഴ്സ് ദുബായ് എയര്‍ഷോയില്‍ പങ്കെടുക്കുന്നുണ്ട്. യൂറോപ്പ്, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഷോയില്‍ പങ്കെടുക്കുന്നത്.
വ്യോമയാന മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുകയാണ് എയര്‍ ഷോയുടെ ലക്ഷ്യം. എയര്‍ക്രാഫ്റ്റ് പെയിന്റിംഗ്, മെയ്ന്റനെന്‍സ്, എന്ജിന് ഹാന്ഡ്ലിങ്, ഫ്യൂഎല്ലിങ് സിസ്റ്റം, ബാഗേജ് ഹാന്ഡ്ലിങ്, എയര്‍പോര്‍ട്ട് ആന്‍ഡ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സിസ്റ്റം തുടങ്ങിയ നിരവധി മേഖലകളില്‍ നിന്നുള്ള ഏറ്റവും പുതിയതും ചെലവ് കുറഞ്ഞതുമായ സാങ്കേതിക വിദ്യകള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments