Latest NewsKeralaNews

കുട്ടികൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി: കുട്ടികൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. പെരുമ്പാവൂർ സ്വദേശി രതീഷാണ് മക്കൾക്ക് ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. അച്ഛനേയും മക്കളേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button