മാഹി: കണ്ണൂര്‍ മാഹിയിലെ പള്ളൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും സിപിഎം പ്രവര്‍ത്തകനും വെട്ടേറ്റ് മരിച്ചു. സിപിഎം പള്ളൂര്‍ ലോക്കല്‍കമ്മിറ്റി അംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലും ഓട്ടോ ഡ്രൈവറായ ഷമോജുമാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വാര്‍ത്ത പുറത്തെത്തി ഉടന്‍ തന്നെ ഓട്ടോ ഡ്രൈവറായ ഷമോജിനും വെട്ടേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഷമോജ് മരിച്ചു.
സംഭവത്തെ തുടര്‍ന്ന് കണ്ണൂരിലും മാഹിയിലും രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
സ്ഥലത്ത് ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പരിശോധന നടത്തിവരികയാണ്. കൊയ്യോടന്‍ കോറോത്തെ ക്ഷേത്രത്തിന് സമീപം വീട്ടിലേക്ക് പോകുന്നതിനിടെ ബാബുവിനെ ഒരു സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
Post Your Comments