കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ റാഞ്ചി ബന്ദികളാക്കിയ ഏഴ് ഇന്ത്യന്‍ എന്‍ജിനിയര്‍മാരുടെ മോചനത്തിനായി ഇന്ത്യന്‍ സ്ഥാനപതി വിനയ് കുമാര്‍ അഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി. തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനായി ഇന്ത്യയിലെ വിദേശകാര്യമന്ത്രാലയവും അഫ്ഗാന് അധികൃതരുമായി ഊര്‍ജിതമായി ബന്ധം പുലര്‍ത്തിവരികയാണ്. ഭീകരര്‍ റാഞ്ചിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും, ഇവരെ ഉടൻ മോചിപ്പിക്കുന്നതിനായുള്ള നടപടിയെടുക്കുമെന്നും അഫ്ഗാന് വിദേശകാര്യമന്ത്രി അറിയിച്ചു.
also read:ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടു പോയി
കെഇസിയില്‍ ജോലി ചെയ്തിരുന്ന ഏഴ് ഇന്ത്യന്‍ എന്‍ജിനിയര്‍മാരെയും ഇവരുടെ അഫ്ഗാന് സ്വദേശിയായ ഡ്രൈവറെയുമാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇവർ ഇപ്പോൾ എവിടെയാണെന്ന് യാതൊരു വിവരവും ലഭ്യമല്ല. ഇവരെ കണ്ടെത്താന്‍ ഗോത്രനേതാക്കന്മാരുടെ സഹായം സര്‍ക്കാര്‍ തേടിയിട്ടുണ്ടെന്നാണ് വിവരം.
Post Your Comments