Latest NewsKeralaNews

സബ്‌കോ സന്മതി ദേ ഭഗവാന്‍! ഇനിയെല്ലാം പതിവിന്‍പടി നടക്കും; പ്രതികരണവുമായി അഡ്വ.ജയശങ്കര്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളോട് പ്രതികരിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കൊലപാതകത്തിനെതിരെ പ്രതിഷേധമറിയിച്ചത്.

കണ്ണൂര്‍ വീണ്ടും കലുഷിതമായി.ഇത്തവണ ആര്‍എസ്എസുകാരാണ് തുടങ്ങിവച്ചത്. സഖാക്കള്‍ തിരിച്ചടിച്ചു. ഇനിയങ്ങോട്ട് വെട്ടും കുത്തും തീവെപ്പും പതിവിന്‍പടി നടക്കും. നിയമപാലകര്‍ കൈകെട്ടി നില്ക്കും.

രക്തസാക്ഷികളുടെയും ബലിദാനികളുടെയും ക്വാട്ട തികയുന്ന മുറയ്ക്ക് സമാധാന ചര്‍ച്ചകള്‍ ആരംഭിക്കും. സിപിഎം ആര്‍എസ്എസിനെ കുറ്റപ്പെടുത്തും, അവര്‍ തിരിച്ചും കുറ്റപ്പെടുത്തും. ഒടുവില്‍ എല്ലാവരും ചായ കുടിച്ചു കൈകൊടുത്തു പിരിയും.

സബ്‌കോ സന്മതി ദേ ഭഗവാന്‍!
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ: 

shortlink

Related Articles

Post Your Comments

Related Articles


Back to top button