വനിതാ ഫോറസ്റ്റ് റേഞ്ചറുടെ മൂന്ന് വയസുള്ള മകനെ പുലി കൊന്നു തിന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മുത്തശ്ശിയുടെ കൂടെ നിന്ന് കളിക്കുകയായിരുന്ന കുട്ടി, അവരുടെ കണ്ണ് വെട്ടിച്ച് കാട്ടിലേക്ക് ഓടി പോവുകയായിരുന്നു. കരച്ചില് കേട്ട് മുത്തശ്ശി ഓടി എത്തിയെങ്കിലും പുലി കുട്ടിയേയും കൊണ്ട് ഓടി മറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലാണ് സംഭവം.
പ്രശസ്തമായ ക്വീന്‍ എലിസബത്ത് ദേശീയ ഉദ്യാനത്തില്‍ നിന്നാണ് പുലി കുട്ടിയെ പിടികൂടിയത്. ദേശീയ ഉദ്യാനത്തിനടുത്തുള്ള സ്റ്റാഫ് കോര്‍ട്ടേഴ്സിലാണ് ഫോറസ്റ്റ് റേഞ്ചറും കുടുംബവും താമസിച്ചിരുന്നത്. പുലിയെ ദേശീയ ഉദ്യാനത്തില്‍ നിന്ന് മാറ്റിയതായി വൈല്‍ഡ് ലൈഫ് വക്താവ് ബാഷിര്‍ ഹാംഗി പറഞ്ഞു. ഒരിക്കല്‍ മനുഷ്യ മാംസം രുചിച്ച പുലി തിരിച്ചു വരാതിരിക്കാനാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments