മക്ക : പരിശുദ്ധ റംസാന്‍ മാസത്തില്‍ മക്കയിലെ വിശുദ്ധ പള്ളിമുറ്റത്ത് ഉംറ കര്‍മ്മം നിര്‍വ്വഹിക്കുന്നതിനെ കുറിച്ചുള്ള അറിയിപ്പ് ഇങ്ങനെ. . മക്കയിലെ രണ്ട് വിശുദ്ധ പള്ളികളുടെ സംരക്ഷകനായ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് ആണ് ഉംറ കര്‍മ്മം നിര്‍വ്വഹിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അറിയിപ്പ് ഇറക്കിയിരിക്കുന്നത്.
റംസാന്‍ മാസത്തില്‍ ഉംറയ്ക്കായി വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് കഅബയ്ക്ക് സമീപം എത്തുന്ന ലക്ഷകണക്കിന് ജനങ്ങള്‍ക്ക് , ഒരു കുഴപ്പവും കൂടാതെ ചടങ്ങുകള്‍ ചെയ്യുന്നതിനു വേണ്ടിയാണ് സല്‍മാന്‍ രാജാവിന്റെ ഈ പ്രഖ്യാപനമെന്ന് സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഅബയില്‍ ഉംറ നിര്‍വ്വഹിയ്ക്കാനെത്തുന്ന തീര്‍ത്ഥാടകര്‍ തിക്കും തിരക്കുമില്ലാതെയാകണം കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടത്. മഗ്‌രിബ് പ്രാര്‍ത്ഥനകള്‍ മുതല്‍ തഹ്‌വീര്‍ പ്രാര്‍ത്ഥനകള്‍ വരെയാണ് തീര്‍ത്ഥാടകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റംസാനിലെ അവസാന 10 ദിവസം മുതലാണ് തീര്‍ത്ഥാടകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ഉംറ അനുഷ്ഠിക്കുന്ന വിശുദ്ധ പള്ളിയുടെ സമീപം താമസിക്കുന്നതിനോ മറ്റ് കാര്യങ്ങള്‍ക്ക് ഈ സ്ഥലം തെരഞ്ഞെടുക്കരുതെന്ന് അറിയിപ്പില്‍ പറയുന്നു.
അതേസമയം വിശ്വാസികള്‍ക്ക് ഹജ്ജ്-ഉംറ ചടങ്ങുകളുടെ ഭാഗമായുള്ള ആരാധനകള്‍ നടത്തുന്നതിന് നിയന്ത്രണമില്ലെന്നും സല്‍മാന്‍ രാജാവിന്റെ അറിയിപ്പില്‍ പറയുന്നു
Post Your Comments