Latest NewsSaudi ArabiaNewsInternationalGulf

വ്യക്തിഗത വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാം: അനുമതി നൽകി സൗദി അറേബ്യ

റിയാദ്: വ്യക്തിഗത വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാൻ അനുമതി നൽകി സൗദി അറേബ്യ. ഹജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി പൗരൻമാർക്ക് ഇഷ്ടമുള്ള വിദേശികളെ രാജ്യത്തേക്ക് അതിഥികളായി കൊണ്ടുവരുവാൻ അനുവാദം നൽകുന്ന വ്യക്തിഗത വിസയിൽ ഉംറ ചെയ്യാൻ അനുവാദമുണ്ടെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.

Read Also: നവരത്നങ്ങൾ ധരിച്ചാൽ ഗുണമോ ദോഷമോ? ഓരോ രത്നങ്ങളുടെയും പ്രത്യേകതകളും ഗുണദോഷങ്ങളും

സൗദി പൗരൻമാർക്ക് സിംഗിൾ വിസയ്ക്ക് 90 ദിവസവും മൾട്ടിപ്പിൾ വിസയ്ക്ക് ഒരു വർഷവുമാണ് കാലാവധി. ഒരേസമയം ഒന്നിലേറെ വ്യക്തിഗത വിസകൾക്കായി സ്വദേശികൾക്ക് അപേക്ഷിക്കാം.

വിസാ കാലാവധിക്കുള്ളിൽ അതിഥികൾക്ക് ഒന്നിൽ കൂടുതൽ തവണ രാജ്യത്തു വന്നു പോകുന്നതിന് അനുവാദമുണ്ടാകും. മൾട്ടിപ്പിൾ വിസയിലുളളവർ രാജ്യത്ത് പ്രവേശിച്ചാൽ 90 ദിവസത്തിന് ശേഷം രാജ്യത്തിന് പുറത്തു പോയി തിരിച്ചു വരേണ്ടതാണ്. വ്യക്തിഗത വിസയിലെത്തുന്നവർക്ക് മദീനയിൽ പ്രവാചകന്റെ പള്ളിയിൽ ആരാധനയും സന്ദർശനവും നടത്തുന്നതിനും ചരിത്ര സ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമുൾപ്പെടെ രാജ്യത്തെവിടെയും സഞ്ചരിക്കുന്നതിനും അനുവാദമുണ്ടാകുമെന്ന് മന്ത്രാലയം വിശദമാക്കി.

Read Also: പാകിസ്ഥാൻ കള്ളക്കടത്തുകാരുമായി ഏറ്റുമുട്ടല്‍: കോടികള്‍ വിലമതിക്കുന്ന ഹെറോയിന്‍ പിടിച്ചെടുത്ത് ബിഎസ്എഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button