കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മുക്കാല്‍ ലക്ഷം ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിന്റെ കാരണം വ്യക്തമാക്കി കുവൈറ്റ് മന്ത്രാലയം. താമസക്കാരെ കിട്ടാത്തതിനാല്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമായതായി റിപ്പോര്‍ട്ട്. നിര്‍മാണം തീരാറായതും അല്ലാത്തതുമായ 75,000 ഫ്‌ളാറ്റുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസക്കാരെ കാത്തിരിക്കുന്നതായി റിയല്‍ എസ്‌റ്റേറ്റ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഹമ്മദ് ദുവൈഹിസ് പറഞ്ഞു.
2017ലെ കാറ്റലോഗ് പുറത്തിറക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ഇതില്‍ 49,130 ഫ്‌ളാറ്റുകള്‍ കാലിയായി കിടക്കുകയാണ്. 26,466 ഫ്‌ളാറ്റുകളാണ് നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ;പ്രതിസന്ധി കാരണം ഫ്‌ളാറ്റുവാടകയില്‍ കുറവുവരുത്തേണ്ട സാഹചര്യമാണുള്ളത്. ശരാശരി 278 ദീനാറുണ്ടായിരുന്ന ഫ്‌ളാറ്റ് വാടക 242 ദീനാറായി കുറഞ്ഞിട്ടുണ്ട്. നേരത്തെയുള്ള വാടകയില്‍ 13.2 ശതമാനത്തിന്റെ കുറവെന്ന് അര്‍ഥം.
അധ്യയനവര്‍ഷം അവസാനിച്ച് കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നതോടെ പ്രതിസന്ധി ഇനിയും രൂക്ഷമാകാനാണ് സാധ്യതയെന്നും ദുവൈഹിസ് കൂട്ടിച്ചേര്‍ത്തു. ചികിത്സാ ഫീസ് വര്‍ധന ഉള്‍പ്പെടെ നടപടികള്‍ ജീവിതച്ചെലവ് ഉയര്‍ത്തിയതുമൂലം വിദേശികള്‍ കുടുംബത്തെ നാട്ടിലയക്കുന്നതും സ്വദേശിവത്കരണവുമാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
Post Your Comments