മുംബൈ: മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന രംഗത്ത്. താനെയ്ക്ക് സമീപമുള്ള ഷില്‍ ഗ്രാമത്തിൽ എംഎന്‍എസ് പ്രവര്‍ത്തകര്‍ സര്‍വേ നടപടികള്‍ തടയുകയുണ്ടായി. പ്രതിഷേധം നടക്കുന്ന സമയത്ത് മതിയായ പോലീസ് സുരക്ഷ ലഭിക്കാതെ വന്നതോടെ സര്‍വേ നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു.
Read Also: 1179 കോടിയുടെ അഴിമതി: മായാവതിക്കെതിരെയുള്ള കേസ് സി ബി ഐക്ക് വിടുന്നു
തങ്ങള്‍ക്ക് ജോലിയാണ് വേണ്ടതെന്നും അല്ലാതെ ബുള്ളറ്റ് ട്രയിനല്ലെന്നും എംഎന്‍എസ് താനെ ജില്ലാ ചീഫ് അനിനാഷ് ജാദവ് പറയുകയുണ്ടായി. 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രയിന്‍ പദ്ധതിക്ക് ഒരുലക്ഷം കോടിരൂപയിലധികം ചിലവാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ 81 ശതമാനവും ജപ്പാന്‍ വായ്പയായി നല്‍കും.
Post Your Comments