Latest NewsKeralaNews

ഒന്നര വയസുകാരന്‍ മരിച്ചതല്ല, അമ്മ ക്രൂരമായി കൊലപ്പെടുത്തിയത്, സംഭവം ഇങ്ങനെ

ഉപ്പുതറ: കട്ടിലില്‍ നിന്നും വീണെന്നും പറഞ്ഞ് ആശുപത്രിയിലെത്തിച്ച കുഞ്ഞ് മരിച്ചു. കോട്ടയത്താണ് സംഭവം. സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കുമ്പോള്‍ മരണം സംഭവിച്ചിരുന്നു. എന്നാല്‍ താന്‍ കുഞ്ഞിനെ ശ്‌വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് അമ്മ കുറ്റ സമ്മതം നടത്തി. കോട്ടയം അയര്‍ക്കുന്നം നിരവേലില്‍ കുന്തംചാരിയില്‍ ജോയിയുടെ ഭാര്യ റോളി(37)യെ പോലീസ് അറസ്റ്റ് ചെയ്തു.

ഒന്നര വയസുള്ള മകന്‍ അലക്സാണ് കൊല്ലപ്പെട്ടത്. മാനസികവൈകല്യമുള്ള റോളി നാളുകളായി ചികിത്സയിലായിരുന്നു. ഏപ്രില്‍ 18 നാണ് കട്ടിലില്‍നിന്നു വീണെന്നു പറഞ്ഞ് അലക്സിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. അസ്വാഭാവികത തോന്നിയതിനാല്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശ്വാസം മുട്ടിയാണു മരണമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു. കഴുത്തില്‍ കൈയടയാളവും കണ്ടെത്തിയിരുന്നു.

also read:ഇത്രയും ദുരിതം അനുഭവിക്കാന്‍ ഈ കുഞ്ഞ് എന്ത് ചെയ്തു? കാന്‍സര്‍ ബാധിച്ച് പഴുത്ത് ചോര ഒലിക്കുന്ന കണ്ണുമായി ആറ് വയസുകാരി

പിതാവ് ജോയിയുടെ പരാതിയില്‍ റോളിയെ കൂടുതല്‍ ചോദ്യംചെയ്തതോടെയാണു കൊലപാതകവിവരം വെളിപ്പെട്ടത്. റോളിയുടെ സഹോദരന്റെ വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് ചീന്തലാര്‍ രണ്ടാം ഡിവിഷനില്‍ ഒന്നരവര്‍ഷമായി താമസിച്ചുവരികയായിരുന്നു ഇവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button