കണ്ണൂര്‍: ക്രിമിനൽ പോലീസുകാരെക്കൊണ്ട് പൊറുതിമുട്ടിയു അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. ജനങ്ങളുടെ ജീവനും സ്വത്തിനും കാവലായി നിൽക്കേണ്ടവർ കാലനായി മാറുന്ന കാഴ്ചയാണ് ഇന്ന് നമ്മൾ കാണുന്നത്. എന്നാൽ എല്ലാ നിയമപാലകരും അങ്ങനെയല്ല. നിയമ നല്ല രീതിൽ പാലിച്ച് ജനങ്ങൾക്കൊപ്പം നിൽക്കുന്ന പോലീസുകാരും നമ്മുടെ നാട്ടിലുണ്ട്. ഇതിന്റെ ഉത്തമ ഉദാഹരണമാണ് ചക്കരക്കല്‍ എസ്‌ഐ ബിജു. ആൾ അൽപ്പം വ്യത്യസ്തനാണ്. എന്തുകൊണ്ടാണെന്ന് ചിന്തിക്കുന്നുണ്ടാവും അല്ലെ ! ഇവിടെ നിയമം ലംഘിക്കുന്നവർക്ക് കൃഷി, കഞ്ചാവടിച്ചാല്‍ പുസ്തക വായന, നിയമവിരുദ്ധമായി സ്ഥാപിച്ച കൊടിമരങ്ങള്‍ വിളക്കുമരമാക്കി. ചക്കരക്കൽ പോലീസ് സ്റ്റേഷനില്‍ നടപ്പാക്കുന്ന ‘ശിക്ഷാവിധി’കള്‍ ഇങ്ങനെയാണ്.
പോലീസ് സ്റ്റേഷനിൽ ആദ്യം കയറുന്നവർ ആദ്യം ഒന്ന് ഞെട്ടും. കാരണം മറ്റൊന്നുമല്ല, നാട്ടിലെ ഒരു വായനശാലയിലേക്കോ മറ്റോ കയറിച്ചെല്ലുന്ന അനുഭവമാകും ഉണ്ടാകുക . സാധാരണക്കാരന് ഭയമില്ലാതെ കയറിച്ചെന്ന് പ്രശ്‌നങ്ങള്‍ പറയാനുള്ള ഇടമാക്കി പോലീസ് സ്‌റ്റേഷനെ മാറ്റുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പി.ബിജു പറയുന്നു. ആദ്യം ചെയ്തത് ഒരു മ്യൂസിക് സിസ്റ്റം സ്ഥാപിക്കുകയാണ്. വൃത്തിയുള്ള ചുറ്റുപാടും ചെടികളും പൂക്കളും കിളികളുമൊക്കെയാണ് സ്റ്റേഷന്റെ മുഖച്ഛായ മാറ്റിയത്. സന്ദര്‍ശകര്‍ക്കായി പ്രത്യേകം ഇരിപ്പിടമൊരുക്കി.
also read:ദുബായിൽ മദ്യപിച്ച് പോലീസുകാരോട് മോശമായി പെരുമാറിയ യുവാവിന് സംഭവിച്ചത്
കച്ചേരിപ്പടിയിലെ ഒരു ക്ലബില്‍ രാത്രിയില്‍ മദ്യപിച്ചു കൊണ്ടിരുന്നവരെ പൊക്കുകയും ക്ലബ് പൂട്ടുകയും ചെയ്തു. പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോള്‍ ക്ലബ് വീണ്ടും തുറക്കാനായി ഒരു വ്യവസ്ഥ വച്ചു.തൊട്ടടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ഒരാഴ്ചകൊണ്ടു വോളിബോള് കോര്‍ട്ടുണ്ടാക്കണം. മൂന്നു ദിവസത്തിനകം കോർട്ട് തയാര്‍ . ക്ലബ് വീ ണ്ടും തുറന്നു. വോളിബോള്‍ കോര്‍ട്ടും സജീവമായി. ഇതൊരു തുടക്കമായി.കഞ്ചാവ് കടത്ത്, മദ്യപിച്ചു വാഹനമോടിക്കല്‍ ട്രാഫിക് നിയമം ലംഘിക്കല്‍ തുടങ്ങിയ കേസുകളില് പിടിക്കപ്പെടുന്നവരുടെ സഹായത്തോടെ നാട്ടുമ്പുറങ്ങളില്‍ വോളിബോള് ഷട്ടില് കോര്‍ട്ട് നിര്‍മാണം തുടങ്ങി. പഴയ കോര്‍ട്ടുകള്‍ നന്നാക്കാനും പുതിയവ നിര്‍മിക്കാനും നാട്ടുകാര്‍ക്കൊപ്പം ഇത്തരം കേസുകളിലെ പ്രതികളുമുണ്ടായിരുന്നു.
അനധികൃതമായി സ്ഥാപിച്ച ഇരുന്നൂറോളം കൊടിമരങ്ങള്‍ പിഴുതെടുത്ത്. കളിക്കാൻ താത്പര്യമില്ലാത്തവരെ പച്ചക്കറികൃഷിക്കാരാക്കുകയാണ് ചെയ്തത്. അവര്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കി. എന്നിട്ട് ചെടിയുടെ ഓരോഘട്ടത്തിന്റെയും ഫോട്ടോയെടുത്ത് വാട്‌സ് ആപ്പില്‍ പോലീസിനയയ്ക്കുകയും വേണം.മറ്റു ചിലര്‍ക്ക്, പുസ്തകം വായിക്കാന്‍ നല്കി. ഇതോടെ കേസില്‍ പെട്ടവരല്ലെങ്കിലും മക്കളെ നേര്‍വഴിക്കാക്കണമെന്ന അഭ്യര്‍ഥനയുമായി രക്ഷാകര്‍ത്താക്കള്‍ സ്റ്റേഷനില്‍ എത്തിത്തുടങ്ങി.
നിരാലംബര്‍ക്ക് വീടു വച്ചു കൊടുക്കാനും അനാഥരെ ശുശ്രൂഷിക്കാനും അഡീഷനല്‍ എസ്‌ഐ പികെ കനകരാജും 45 പോലീസുകാരും എസ്‌ഐ പി ബിജുവിനൊപ്പമുണ്ട്.ഇത്തരം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഡിജിപിയുടെ പ്രശംസ ലഭിച്ചു. ഇത് മറ്റു സ്റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കണമെന്നാണ് ഡിജിപി ആവശ്യപ്പെട്ടത്.
Post Your Comments