
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ താരങ്ങളായി ജനമൈത്രി പൊലീസ്. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി നാട്ടുകാരെ ഉള്‍പ്പെടുത്തി പൊലീസ് പ്രത്യേക വിഭാഗത്തിന് രൂപം നല്‍കിയിരിക്കുന്നത് ഇത് ആദ്യമായിട്ടാണ്.
ജനമൈത്രി പൊലീസില്‍ അണിനിരന്ന് സമീപത്തെ റസിഡന്റ്സ് അസോസിയേഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത 150 തോളം പേരാണ് 26 വേദികളിലെത്തുന്ന ആസ്വാദകര്‍ക്കുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശവുമായി രംഗത്തുള്ളത്.
നിര്‍ഭയ എന്നപേരില്‍ പ്രത്യേകമായി രൂപപ്പെടുത്തിയ വനിതകളുടെ കൂട്ടായ്മയില്‍ 50 പേരുണ്ട്. പ്രധാനമായും ഇവരെ ചുമതലപ്പെടുത്തിയിട്ടുള്ളത് സ്ത്രീകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനാണ്. ഇവര്‍ക്ക് പുറമേ പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന ജനമൈത്രി പൊലീസ് എന്ന വിഭാഗത്തില്‍ നൂറ് പേരും രംഗത്തുണ്ട്.
read more: സ്‌കൂള്‍ കലോല്‍സവം വിജിലന്‍സ് നിരീക്ഷണത്തില്‍
ഇക്കൂട്ടരില്‍ നിഷിപ്തമായിട്ടുള്ള പ്രധാന ചുമതല സദസിലെത്തുന്ന കാണികളെ ഇരിപ്പിടങ്ങളിലേക്ക് ആനയിക്കുക,വേദികളിലെ ഇതര സൗകര്യങ്ങളില്‍ കാണികള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപിടി നല്‍കുക,മത്സര വിവരങ്ങള്‍ നല്‍കുക തുടങ്ങിയവയാണ്.
ഗാര്‍ഡുമാരിലെറെയും കലാ-സാമൂഹ്യ രംഗങ്ങളില്‍ അത്യാവശ്യം പ്രാവിണ്യം നേടിയവരാണ്. ഇതിന് നേതൃത്വം നല്‍കിയത് തൃശ്ശൂര്‍ ഐ ജി ബി അജിത്കുമാര്‍,കമ്മീഷണര്‍ രാഹുല്‍ വി നായര്‍, ഏ സി പി ബി ഗോപാലകൃഷ്ണന്‍ തുടങ്ങിയവരാണ്.
പൊലീസ് അസോസീയേഷനും പൊലീസ് ഓഫീസേഴ്സ് അസോസീയേഷനും ചേര്‍ന്ന് പ്രധാന വേദിയായ നീര്‍മാതത്തിലെത്തുന്നവര്‍ക്ക് ഒരുക്കിയിട്ടുള്ള കുടിവെള്ള വിതരണവും കാണികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ഏറെ സഹായകമായിട്ടുണ്ട്.
ഈ കേന്ദ്രത്തില്‍ നിന്നും വിവിധ തരത്തിലുള്ള ദാഹശമനികള്‍ മത്സരങ്ങള്‍ തുടങ്ങി അവസാനിക്കും വരെ മുഴുവന്‍ സമയവും ലഭിക്കും.വൈകുന്നേരം 7 മണി മുതല്‍ സമാപിക്കും വരെ പിന്നെ ചുക്ക് കാപ്പിയും ലഭിക്കുമെന്നും പൊലീസ് അസോസീയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Post Your Comments