![Drunk man assault two Dubai cops](/wp-content/uploads/2018/05/dubai-police-attacked.png)
ദുബായ്: മദ്യലഹരിയിൽ പോലീസുകാരോട് മോശമായി പെരുമാറിയ 19കാരനായ സൗദി സ്വദേശിക്കെതിരെ കേസ്. അൽ മുറക്കാബാദിൽ മാർച്ച് 30നാണ് സംഭവമുണ്ടായത്. മദ്യലഹരിയിൽ വഴിയരിൽ ബോധരഹിതനായി കിടന്ന യുവാവിനെ കുറിച്ച് ഇന്ത്യക്കാരനായ കാവൽക്കാരനാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് ഉടനടി സ്ഥലത്തെത്തി ഇയാളെ ഉണർത്താൻ ശ്രമിച്ചു. കണ്ണുതുറന്ന ഇയാൾ പോലീസിനെ കണ്ടതും ചാടി എഴുന്നേറ്റു. ഇയാളോട് പോലീസ് വണ്ടിയിൽ കയറാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല.
also read:ദുബായിൽ പരസ്യമായി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രവാസി പിടിയിൽ
ശേഷം ഇയാൾ പോലീസിനോട് മോശമായി പെരുമാറുകയും, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരെ മർദ്ദിക്കുകയും ചെയ്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. മെയ് 24ന് ഇയാൾക്കെതിരായ വിചാരണ ആരംഭിക്കും.
Post Your Comments