ArticleKeralaLatest News

ജനമൈത്രി പോലിസ് ആര്‍ക്കുവേണ്ടിയെന്ന ചോദ്യവുമായി മുൻ ഡിജിപി സെൻകുമാർ

സമൂഹത്തിന്റെ ക്രമസമാധാനപാലകരായ പോലീസിന്റെ കൃത്യനിർവ്വഹണത്തിൽ സാധാരണ ജനങ്ങളെ പങ്കെടുപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പദ്ധതിയാണ് ജനമൈത്രി പോലീസ്. 2006-ലാണ് കേരളസർക്കാർ ഈ പദ്ധതി തുടങ്ങിവച്ചത്. സാധാരണ ജനങ്ങളെ പങ്കെടുപ്പിക്കുക വഴി പോലീസിനു കൂടുതൽ അംഗസഹായം ലഭിക്കുമെന്നും സാധാരണക്കാരുമായി പോലീസിനുള്ള അന്തരം കുറയ്ക്കുന്നതിനു സഹായിക്കുമെന്നതുമാണ് ഇതിനനുകൂലമായി പറയുന്ന വാദം.

കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഭരണകാലത്ത് കോടിയേരി ബാലകൃഷ്ണൻ അഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് ഈ പദ്ധതി തുടങ്ങിയത് എന്നതിനാൽ സി.പി.ഐ.(എം) പ്രവർത്തകർക്ക് നിയമനിർവ്വഹണത്തിൽ കൈകടത്താനുള്ള മാർഗ്ഗമായാണ് വിമർശകർ ജനമൈത്രി പോലീസിനെ കണ്ടിരുന്നത്.

ജനമൈത്രി പോലീനെ ചൊല്ലിയുള്ള ഇത്തരം വിമർശനങ്ങളും വിവാദങ്ങളും ഇപ്പോഴും വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിനുള്ള തെളിവായി കണക്കാക്കാം മുൻ ഡിജിപി ടി.പി.സെൻകുമാറിന്റെ വാക്കുകൾ. ജനമൈത്രി പോലീസ് അവർക്ക് അനുകൂലിച്ചുനല്കിയിട്ടുള്ള ക്ഷേമ പ്രവർത്തനങ്ങൾക്കപ്പുറം നിന്നുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും പൊലീസിന്റെ യഥാർഥ ഡ്യൂട്ടി പലപ്പോഴും പോലീസുകാർ തന്നെ മറന്നുപോകുന്നുവെന്നും സെൻകുമാർ‌ ആരോപിച്ചിരുന്നു.

കേരളാ പോലീസ് നിരന്തരം വിവാദങ്ങളിൽപെടുന്നതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. പലപ്പോഴും പോലിസിന് സമൂഹത്തോട് മോശമായി പെരുമാറേണ്ടിവരുന്നതിന്റെ കാരണം യഥാർത്ഥത്തിൽ അവരുടെ അമിത ജോലിഭാരം മൂലം സമചിത്തത നഷ്ടപ്പെടുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ക്ഷേമപ്രവര്‍ത്തനങ്ങള്‍ അടിച്ചേല്‍പ്പിച്ചതോടെ പൊലീസിനു ക്രമസമാധാനപാലനവും അന്വേഷണവും നടത്താന്‍ സമയമില്ലാതായി. തലപ്പത്തുള്ളവരുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാമെന്നല്ലാതെ ഗുണമൊന്നും ജനമൈത്രികൊണ്ട് ഉണ്ടാകുന്നില്ല.

ഒന്നോർത്താൽ സർക്കാർ ജനമൈത്രിപദ്ധതിക്ക് നൽകിയ പകുതി തുകയെങ്കിലും കേരളത്തിലെ പോലീസ് സ്റ്റേഷനിൽ അനുവദിച്ചിരുന്നെങ്കിൽ നാട്ടുകാർ നേരിടുന്ന ചൂഷണത്തിന് അറുതി വരുമായിരുന്നു. മൃതദേഹത്തെ മറയ്ക്കാനുള്ള തുണിക്കുള്ള കാശുപോലും നാട്ടുകാരിൽനിന്നു വാങ്ങേണ്ട ഗതികേടിലാണു പൊലീസ്.

പോലീസുകാർക്ക് ജില്ലാതലത്തിൽ ടാർഗറ്റുകൾ നൽകാറുണ്ട്. ചില സന്ദർഭങ്ങളിൽ എണ്ണം തികയ്ക്കാൻ നിരപരാധികളെപ്പോലും അപരാധികളാക്കും.ആക്‌ഷൻഹീറോ ബിജുമാർ നല്ലവരാണ്. അവർ ജനങ്ങൾക്കു ഗുണം ചെയ്യുന്നവരാണ്. അവരെ വളർത്താനാണു ശ്രമിക്കേണ്ടത്. പരിശീലനത്തെക്കാൾ ഭേദം ജോലിഭാരം കുറച്ചും ആവശ്യത്തിനു ജീവനക്കാരെ നൽകിയും പോലീസിനെ നവീകരിക്കുകയായാണ് ഇനി സർക്കാർ ചെയ്യേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button