ഉദ്ഘാടനം ചെയ്തിട്ട് ഏതാനും ദിവസങ്ങള്‍ മാത്രം , ഈ എയര്‍പോര്‍ട്ടില്‍ ലഗേജിനായി യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍.
വ്യാഴാഴ്ച്ച പാക്കിസ്ഥാനിലെ ഇസ്ലാമബാദില്‍ പ്രധാനമന്ത്രി ഷാഹിദ് ഖാക്വാന്‍ അബാസി ഉദ്ഘാടനം ചെയ്ത അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യാത്രക്കാര്‍ക്ക് ലഗേജ് ലഭിക്കുന്നതിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നത്. ഇതിനിടെ കണ്‍വെയര്‍ ബെല്‍റ്റില്‍ നിന്നും ലഗേജ് വരുന്ന സ്ഥലത്തേക്ക് ആളുകള്‍ കയറി ലഗേജ് എടുക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.
മൂന്നു മണിക്കൂറോളം കാത്തിരുന്നിട്ടാണ് ലഗേജ് എടുക്കാന്‍ സാധിച്ചതെന്ന കുറിപ്പോടെ വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. ഇതിനോടകം തന്നെ നൂറുകണക്കിന് വിമര്‍ശന കുറിപ്പുകളും വീഡിയോയെ തേടിയെത്തി. എന്നാല്‍ ഇതിനു പിന്നിലുള്ള യാഥാര്‍ഥ്യം എന്തെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്താണ് യഥാര്‍ഥത്തില്‍ പ്രശ്നമുണ്ടാകാന്‍ കാരണം എന്നതില്‍ അന്വേഷണം നടക്കുകയാണ്.
Post Your Comments