തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായത് ക്വട്ടേഷന്‍ നല്‍കിയ സത്താറിന്റെ പെണ്‍ സുഹൃത്ത്. രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഒന്നാം പ്രതിയും രാജേഷിന്റെ കാമുകിയും നൃത്ത അധ്യാപികയുടെ മുന്‍ ഭര്‍ത്താവായ സത്താറിന്റെ പെണ്‍സുഹൃത്താണ് പിടിയിലായത്. എറണാകുളം കപ്പിലണ്ടിമുക്കിന് സമീപമുള്ള ഷിജിന ഷിഹാബിനെയാണ് അറസ്റ്റ് ചെയ്തത്.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ഷിജിന ആറുമാസം ഖത്തറിലുണ്ടായിരുന്നു. ഈ സമയത്താണ് സത്താറുമായി പരിചയത്തിലാകുന്നതും. അലിഫായി, അപ്പുണ്ണി എന്നിവര്‍ക്ക് സത്താര്‍ അയച്ചു നല്‍കിയ പണം ഷിജിനയാണ് കൊടുത്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൂടാതെ കൊലപാതക ശേഷവും മുമ്പും പലകുറി ഷിജിനയും സത്താറും വാട്സ്ആപ്പ് വഴി ബന്ധപ്പെട്ടിട്ടുണ്ട്. നാലരക്കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ സത്താറിന് ഖത്തറില്‍ യാത്രാ വിലക്കുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് 27ന് പുലര്‍ച്ചെ മടവൂരില്‍ വെച്ചാണ് രാജേഷിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ക്വട്ടേഷന്‍ സംഘത്തലവനായ അലിഭായ് എന്നറിയപ്പെടുന്ന മുഹമ്മദ് സാലിഹ് അടക്കമുള്ളവരെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
മടവൂരിലെ സ്റ്റുഡിയോയില്‍ കയറി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തെ ഏറെ നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് പോലീസിന് പിടികൂടാന്‍ സാധിച്ചത്. കൊല നടത്തിയ ശേഷം കാഠ്മണ്ഡു വഴി അലിഭായ് ഖത്തറിലേക്ക് കടന്നിരുന്നു. പിന്നീട് വിസ റദ്ദാക്കല്‍ അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടന്നതോടെ ഇയാള്‍ നാട്ടിലേക്ക് തിരിച്ച് വരികയും പോലീസ് പിടിയിലാവുകയുമായിരുന്നു. അപ്പുണ്ണി അടക്കമുള്ളവരെയും ഒളിത്താവളങ്ങളില്‍ നിന്ന് പോലീസ് പിടികൂടുകയായിരുന്നു.
Post Your Comments