ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍പിള്ളയും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രാജീവ് പള്ളത്തും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കൂടാതെ വിജയകുമാറിന്റെ മണ്ഡല പര്യടനത്തിനും ഇന്ന് തുടക്കമാകും.
രാവിലെ 11 മണിക്ക് ചെങ്ങന്നൂര്‍ ബഥേല്‍ കവലയില്‍ നിന്നും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം പ്രകടനമായി ആര്‍ഡിഒ ഓഫീസില്‍ എത്തിയാണ് ഡി വിജയകുമാര്‍ പത്രിക സമര്‍പ്പിക്കുക. ഉച്ചയ്ക്ക് രണ്ട് മണിക്ക് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായി എത്തി പത്രിക സമര്‍പ്പിക്കാനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന് പിള്ളയുടെ തീരുമാനം.
നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിന് പിന്നലെ യു.ഡി.എഫിന്റെ വാഹന പ്രചരണ ജാഥക്കും ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ടിന് തിരുവന്‍വണ്ടൂരില്‍ വി.എം സുധീരനാണ് പര്യടനം ഉദ്ഘാടനം ചെയ്യുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇന്നു മുതല്‍ ചെങ്ങന്നൂരില്‍ സജീവമാകും. കുടുംബ യോഗങ്ങളിലടക്കം അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ബി.ജെ.പി ഭവന സന്ദര്‍ശനവും വാഹന പര്യടനവും ഒരുമിച്ച് കൊണ്ടുപോകാനാണ് തീരുമാനം.
അതേസമയം കഴിഞ്ഞ ദിവസം ആരംഭിച്ച വാഹന പര്യടനം സജി ചെറിയാന് മൂന്നാം ദിവസവും തുടരും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും ഇന്നലെ തുടക്കമായിരുന്നു. കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ ബിഡിജെഎസ് ഇതര കക്ഷികളെല്ലം പങ്കെടുത്തിരുന്നു. ബിഡിജെഎസ് കണ്‍വന്‍ഷനില്‍ പങ്കെടുത്തില്ലെങ്കിലും തങ്ങളുമായി സഹകരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ നേതാക്കള്‍.
Post Your Comments