Latest NewsNewsGulf

സൗദി അരാംകോയിൽ ആദ്യമായി ഒരു വനിത,അതും ഈ രാജ്യത്ത് നിന്നും

റിയാദ് : സൗദി അരാംകോയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ആദ്യമായി വനിതാ അംഗം.
ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയാണ് അരാംകോയിൽ. യുഎസ് എണ്ണക്കമ്പനി സുനോകോയുടെ മുൻ മേധാവിയും യുഎസ് സ്വദേശിയുമായ ലിൻ ലാവേർട്ടി എൽസെൻഹാൻസ് (60) ആണു മറ്റു നാലു പുതിയ ഡയറക്ടർമാർക്കൊപ്പം ചുമതലയേൽക്കുന്നത്. ഈ 60കരിക്കാണ് സൗദി അരാംകോയിൽ ആദ്യ വനിത അംഗമാകാനായത്.

പെട്രോകെമിക്കൽ കമ്പനിയായ റോയൽ ഡച്ച് ഷെല്ലിന്റെ എക‌്സിക്യൂട്ടീവ് വൈസ്പ്രസിഡന്റായിരുന്ന ലിൻ, ശക്തരായ വനിതകളുടെ ഫോബ്സ് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഓയിൽ സർവീസസ് കമ്പനി ബേക്കർ ഹ്യൂസിന്റെ ഡയറക്ടറായിരുന്നു. നിലവിൽ ഗ്ലാക്സോ സ്മിത്ക്ലൈൻ ബോർഡംഗമാണ്.

ALSO READ: സൗദിയില്‍ ഇനി പള്ളികളും, വത്തിക്കാനുമായി കരാറില്‍ ഒപ്പുവെച്ചതായി വിവരം

ലോകത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് (പ്രഥമ ഓഹരി വിൽപന) ഒരുങ്ങുന്നതിന്റെ മുന്നോടിയായാണ് അരാംകോയിലെ നിർണായക മാറ്റങ്ങൾ. സൗദി ധനമന്ത്രി മുഹമ്മദ് അൽ ജദാൻ, സാമ്പത്തിക– ആസൂത്രണമന്ത്രി മുഹമ്മദ് അൽ തുവൈജ്‌രി തുടങ്ങിയവരെയും ബോർഡിൽ നിയമിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button