Latest NewsNewsSaudi ArabiaGulf

ആഗോള വിപണിയില്‍ എണ്ണ വില ഉയരില്ല : ലോകരാഷ്ട്രങ്ങളോട് സൗദി അറേബ്യ

റിയാദ് : ആഗോള വിപണിയില്‍ ഇനി എണ്ണവില ഉയരില്ലെന്ന് സൗദി അറേബ്യ. സൗദി അരാംകോയുടെ എണ്ണ ഉല്‍പാദനം പഴയ നിലയിലേക്കായതോടെയാണ് ലോകരാഷ്ട്രങ്ങള്‍ക്ക് സൗദി ഈ ഉറപ്പ് നല്‍കിയത്. ഉത്പ്പാദനം പഴയപോലെ വേഗത്തില്‍ തിരിച്ചെത്താനായത് കമ്പനിയുടെ മികവിന് തെളിവാണെന്ന് സൗദി ഊര്‍ജ്ജ മന്ത്രി പറഞ്ഞു

കഴിഞ്ഞ മാസം 14നാണ് സൗദി അരാകോയുടെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ കമ്പനിയുടെ കിഴക്കന്‍ പ്രവശ്യയിലെ അബ്ഖൈക്ക് പ്രോസസ്സിംഗ് പ്ലാന്റിനും, ഖുറൈസ് ഓയില്‍ ഫീല്‍ഡിനും സാരമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഉല്‍പാദനം നിറുത്തി വെച്ചിരുന്നു. എന്നാല്‍ അതിവേഗത്തിലാണ് കമ്പനി ഉല്‍പാദനത്തിലേക്ക് മടങ്ങിയെത്തിയത്.

ലോകത്തിന് അരാംകോയുടെ ശേഷി ബോധ്യപ്പെടുത്തുന്നതാണിത്. ആക്രമണം കഴിഞ്ഞ് 72 മണിക്കൂറിന് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിഞ്ഞതായി ഊര്‍ജ്ജ മന്ത്രി പറഞ്ഞു. നിലവില്‍ സൗദിയുടെ എണ്ണ ഉല്‍പാദനം പ്രതിദിനം 11.3 ദശലക്ഷം ബാരലായിട്ടുണ്ട്. മോസ്‌കോയില്‍ നടക്കുന്ന ഊര്‍ജ്ജ സമ്മേളനത്തില്‍ സൗദി ഊര്‍ജ്ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞതാണിക്കാര്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button